ദാഹം മഴക്കുമീ ഭൂവിനും
ക്ഷീരം വറ്റി ഈ മുലകളിൽ
ദുസ്സഹമീ നിണപാനം
നീരുവറ്റിയാ തണ്ടുമായി
പതിക്കുന്നീ ഇലകൾ ഭൂവിൽ
ഹസിപ്പൂ കണ്ടവർ നമ്മൾ
അടരാടുന്നു വെടിക്കോപ്പുകൾ
തേർ തെളിപ്പതും
പിണമാകുന്നതും സഹജർ
അനാഥർ സ്വജ്ജനം
തെളിവതീ നയനങ്ങളിൽ
വിഷാദത്തിൽ ലഞ്ചനം
വിലപിപ്പൂ മാതൃമനം
ഹസ്‌തങ്ങൾ ശൂന്യം
ഭവ്യതയെൻ നിവേദ്യം
എൻപ്രിയ മാതാവിന്.
Generated from archived content: poem2_april25_11.html Author: jayaraj_ps
Click this button or press Ctrl+G to toggle between Malayalam and English