ഞാനുമെൻ ജല്‌പനങ്ങളും

ഒഴിഞ്ഞു കിടക്കുന്നു

സിംഹാസനങ്ങൾ അന്തപ്പുരങ്ങൾ

നാഥനില്ലാത്ത

വെൺചാമരങ്ങൾ മുത്തുക്കുടകൾ

പാറാവില്ലാത്ത

കവാടങ്ങൾ അംഗണങ്ങൾ

അപരാധികളില്ലാത്ത

തടവറകൾ കഴുമരങ്ങൾ

നിസ്സ​‍്വർത്ഥ സ്‌നേഹം ഒലിച്ചു പോയി

തിരിച്ചറിവു നമുക്കന്യമായി

സാഹോദര്യം കടപുഴകി വീണു

ഈ രാജ വീഥിയിൽ ഞാനേകനായി

തുടരുന്നു അർത്ഥശൂന്യമാം

നിയമത്തിൻ കാലവാഴ്‌ച

ഈ നിയമ വാഴ്‌ചയിൽ ഞാൻ

നോക്കുകുത്തിയായ്‌, അപരാധിയായ്‌

ശിക്ഷിക്കാനാരുമില്ലീ മാളികയിൽ

ഞാനുമെൻ ജല്‌പനങ്ങളും മാത്രം.

Generated from archived content: poem1_feb4_11.html Author: jayaraj_ps

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here