മൂന്നു കവിതകൾ

കളി

കളിയ്‌ക്കുന്നത്‌ ഒറ്റയ്‌ക്കായാലും ഒരുമിച്ചായാലും

കളിക്കളത്തിന്റെ നിയമങ്ങൾക്ക്‌ മാറ്റമില്ല.

എങ്കിലും

ഒറ്റയ്‌ക്കു കളിയ്‌ക്കുമ്പോൾ

ജയിക്കില്ലെന്ന പേടി വേണ്ടല്ലോ

കാഴ്‌ചക്കാരൻ റഫറി മാത്രമാണെങ്കിൽ

സംഭവം ബഹുരസം.

സ്വപ്നം

സ്വപ്നത്തിൽ നിന്ന്‌

നിന്നെ മുറിച്ചെടുക്കാനെളുപ്പമായിരുന്നു

ഒരു നേർത്ത പാടുപോലും ശേഷിക്കാതെ.

പക്ഷേ, ഞാൻ വിചാരിച്ചു,

സ്വപ്നത്തിലേക്ക്‌ നീയെന്നെ വലിച്ചെടുക്കുമെന്ന്‌.

മരം

മരം ഇലകളോടു പറയാറുണ്ട്‌

“കൊഴിയുക”

ഇലകൾ പറയും

“ഇല്ല, ഞങ്ങൾ പഴുത്തിട്ടില്ല”.

പഴുത്തില പച്ചിലയോടു പറയും

“കൊഴിയുക”

പച്ചില മറുപടി പറയും

“ഇല്ല, ഞാൻ പഴുത്തിട്ടില്ല”.

ഇലകൾ മുളച്ചു, വളർന്നു, വാടി, കരിഞ്ഞു

വീണ്ടും മുളച്ചു, വാടി, കരിഞ്ഞു.

വീണ്ടും മുളച്ചു, കരിഞ്ഞു.

Generated from archived content: moonnu_poems.html Author: jayalaxmi_v_jeevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here