വരിവിട്ട വാക്കെന്ന്
വെറുതെ പറഞ്ഞൊരാൾ
വഴിപോലുമറിയാതെ
എങ്ങോ അലഞ്ഞു നീ
കരൾ ചേർത്ത നോക്കിന്റെ
മുനയെന്ന് വേറൊരാൾ
തുണയെഴാതങ്ങനെ
വേവലായ് നിന്നു നീ
ചതിയേറ്റ നെഞ്ചിന്റെ
ശേഷമായ്, മറ്റൊരാൾ
മതിവിട്ട മോഹമെ-
ന്നലറിച്ചിരിച്ചോരാൾ
രണവീരശോണിമേ
നിന്റെ തീക്കണ്ണിലെ
കനലുകളിലറിയാത്ത
വാഴ്വിന്റെ നേരുകൾ
വെറുമൊരു വാക്കല്ല നീ
ബലിക്കായി സമരമുറതെറ്റാതെ
പെയ്ത ശരമാരിയാം
ജ്വലഭരിതജീവിതത്തിന്റെ
തീച്ചെണ്ടിൽ നിന്നുണരുമൊരു
നോവിന്റെ വീര്യമാകുന്നു നീ
വരിക നേർസാക്ഷ്യമേയരികിൽ
നമുക്കുള്ളതൊരിമ;
കിരാതന്റെ കുടിലത തകർക്കുവാൻ.
Generated from archived content: poem1_oct22_07.html Author: jayakumar_chengamanad