ആശ്രയജീവികൾ

അത്‌ മച്ചിപ്പശുവാണെന്ന്‌ ചിലർ പുച്ഛിച്ചു;

പൂക്കാമരമത്രേ,

തരിശത്രേ!

കോടിയ ചിരി മറച്ച്‌

ഒരു വില പറഞ്ഞു

“ഇതിൽക്കൂടുതലില്ല”

“പേശേണ്ടതില്ല”

നമ്മൾ ഉരുക്കൾ കരഞ്ഞു-

കയറുകൾ മാറുമ്പോൾ

എവിടങ്ങളിലാവും എത്തിപ്പെടുക?

മനസ്സു വിങ്ങിനിൽക്കുമ്പോൾ

നീയെന്നെത്തൊട്ടു;

ഞാൻ മന്ത്രിച്ചുഃ-

“കയറഴിക്കുമ്പോൾ

ഞൊടിയിൽ നമുക്കൊരോട്ടം;

ഒന്നിച്ച്‌

എല്ലാം തകർത്തുകൊണ്ട്‌

ഒരു മലവെള്ളപ്പാച്ചിൽ”…!

നീ ചിരിച്ചുവോ?

യജമാനൻ വരുന്നുണ്ട്‌

മുതുകിൽ തലോടുന്നുമുണ്ട്‌

കണ്ണും കണക്കും പലതല്ലേ!

വിലയുറച്ചിരിക്കില്ല!

ഏട്ടിലെ പുല്ലും വെള്ളവും

വെളിച്ചമായിക്കൊണ്ടിരുന്നു;

ഞങ്ങൾ ആശ്രയജീവികൾ.

Generated from archived content: poem3_apr18_07.html Author: jayakrishnan_vayppur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English