പരീക്ഷ തോറ്റാല്‍ മൊട്ടയടിക്കും
പ്രതിജ്ഞ ചെയ്തു ഗോപാല്‍റാം
അമ്മയുമച്ഛനുമാഹ്ളാദിച്ചു
അവനൊരു നേര്‍വഴി തോന്നീലോ
പരീക്ഷ വന്നും പോയുമിരുന്നു
പഠനം ‘നഹി നഹി’ യപ്പോഴും
പരീക്ഷ തീര്‍ന്നു പൂട്ടും തീര്‍ന്നു
സ്കൂള്‍ പഴയതു മാതിരിയായ്
പുത്തനുടുപ്പും പാന്റുമണിഞ്ഞവന്‍
പുതിയൊരു ഗമയില്‍ വന്നപ്പോള്‍
അമ്മ തിരക്കി, ‘മകനേയിക്കുറി
ഒമ്പതിലായോ പറയേണം’
പരീക്ഷ തോറ്റാല്‍ ഇക്കുറിയും ഞാന്‍
മൊട്ടയടിക്കും തീര്‍പ്പാണേ.
Generated from archived content: poem3_apr18_13.html Author: jayachandran_pookara_thara