ഒഴിഞ്ഞ പൂമുഖം
വടക്കോട്ടു തിരിഞ്ഞ്
മുറുക്കിത്തുപ്പല്‍
ചാരു പടികളില്‍ പകലുറക്കം.
പൂമുഖം ജയിലാക്കപ്പട്ടു.
തുറസ്സ്
ഇഷ്ടപ്പെട്ടിട്ടും
തുറന്നിടാന്‍
കഴിയാത്ത മനസ്സ്.
പിന്നെ
ചുറ്റുമതില്‍ കെട്ടി
ഗെയ്റ്റു വെച്ചു.
നായ കേറാതെ
പൂച്ച കേറാതെ
കാറ്റു കേറാത്ത മതില്‍.
തേക്കിന്‍ കുരലില്‍
താമസമാക്കിയ
പരുന്തുകളേ,
കാറ്റില്‍ മൂരി നിവര്‍ക്കുന്ന
മുളന്തലകളേ,
ഇപ്പോളെനിക്ക്
ശ്വാസം മുട്ടുന്നു.
Generated from archived content: poem2_sep23_13.html Author: jayachandran_pookara_thara