കല്പനകള്‍ക്കുമുന്നില്‍

സ്വേച്ഛാധിപതികള്‍ക്കുമുന്നില്‍
പിടിച്ചു നില്ക്കാന്‍
ഏറെ പണിപ്പെട്ടു.

ഒമ്പതു ദിവസമായി
ആഭ്യന്തരയുദ്ധം മൂലം
തകര്‍ന്നു തരിപ്പണമായ
എന്റെ രാജ്യത്തുനിന്ന്
ഉടുവസ്ത്രംപോലും
ഇല്ലാതെയാണ്
ഇറങ്ങിയോടുന്നത്.

അതിര്‍ത്തി കടക്കാന്‍
എന്റെ കൈവശമുണ്ടായത്
മുത്തച്ഛന്‍
വെച്ചാരാധിച്ചിരുന്ന
ഒരെഴുത്താണി മാത്രമായിരുന്നു.

മാറുക
നിങ്ങളെല്ലാവരും
മാറി നില്ക്കുക.
ഈ എഴുത്താണിക്കുമുന്നില്‍
നിങ്ങളോരോരുത്തരും
ഞെരിഞ്ഞമരും.

എനിക്കിനി
നഷ്ടപ്പെടാന്‍
ഒന്നുമില്ല.

ഒരു തുണ്ടുവസ്ത്രമോ
സ്വപ്നമോ
ഒന്നും തന്നെ
ബാക്കിയില്ലാത്തവന്‍.

മാറുവിന്‍
എന്റെ കല്പനമാത്രം
കാതോര്‍ക്കുവിന്‍
ങും
മുന്നില്‍നിന്നും
മാറിനില്ക്കുവിന്‍.

Generated from archived content: poem1_nov5_12.html Author: jayachandran_pookara_thara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English