വിധി

ഓര്‍മ തന്‍ മണിത്തേരില്‍
മുങ്ങി ഞാന്‍ നീന്തീടുമ്പോള്‍
ഓമലേ നിന് നിഴാലായ്
ചെമ്മാനം സന്ധ്യ പൂശി
പൂവിതള്‍ ചലിപ്പിച്ചു
പൂങ്കാറ്റായ് ഓടി എത്തി
തേനൂറും മൊഴികളാല്‍
പൂക്കാലം എന്നില്‍ തീര്‍ത്തു

പൂവമ്പന്‍ വിരിച്ചിട്ട
പുല്മെത്തയില്‍ ഇരുന്നപ്പോള്‍
പൂവായെന്‍ മടിത്തട്ടില്‍
വീണു നീ മയങ്ങിയോ

പൂം തേനിന്‍ നറുമണം
തൂകും നിന് ചുണ്ടുകളില്‍
പൂവണ്ടിന്‍ വിരുതോടെ
മുത്തമിട്ടിരുന്നു ഞാന്‍

ക്രൂരനാം വിധി വന്നു
നിന്നെ എതിരേറ്റു പോകേ
കൂരിരുള്‍ പരന്നു പോയ്‌
എന്‍ മനസ് ആകമാനം

ഞാന്‍ എന്നും തപിക്കുന്നു
നിന്നേ ഓര്‍ത്തെല്ലാ നേരം
ഞാന്‍ ഇന്നും അലയുന്നു
നിന് പാദ മുദ്ര തേടി

Generated from archived content: poem2_jan27_14.html Author: jawahar_maliekkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here