മരണം

മരണം വന്ന് വാതില്‍
മുട്ടി വിളിച്ചപ്പോള്‍
മനമൊന്നു ചെറുതായി തേങ്ങി
പിരിയുകയാണെന്ന്
സ്വയമറിഞ്ഞീടുവാന്‍
ഇനിയുമീ എന്തിനമാന്തം
ഒരുനാളില്‍ ഏവരും
അറിയുമീ സത്യത്തെ
ഇവിടേ ഞാന്‍ മുന്നേ അറിഞ്ഞൂ
ഒരുമിച്ചു വന്നവരല്ലല്ലൊ
നാമൊന്നും
ഒരുമിച്ചു കഴിയുവാന്‍ എന്നും
പലനാള്‍ പലര്‍ക്കൊപ്പം
പലരായി കണ്ട നാം
അവരില്‍ ചിലര്ക്കൊപ്പം കൂടി
ഒരുമിച്ചു കണ്ടും കയര്‍ത്തും,കലഹിച്ചും
സഹയാത്രികര്‍ പോലേ വാണു
കൂടെ പിറപ്പിന്റെ വേദന കാണാതെ
കൂട്ടുകാരോടോത്തു കൂടി.
അറിവിന്റെ വേദന അറിയില്ല എന്നാക്കി
അറിവിന്റെ തക്കോലാല്‍ പൂട്ടി.
ഒരുനാളില്‍ ഈ എന്നെ അരുമയായ് പോറ്റിയോര്
ഇവടെനിക്ക് ആരായിരുന്നു
ഒരുനാള് കണ്ടൊന്നുരിയാടുവാന്‍ പോലും
അവരെത്ര കൊതി പൂണ്ടിരിക്കാം
ഇവടെ എന്‍ ആത്മാവ് എരിഞ്ഞടങ്ങുമ്പോഴും
അവരെന്നെ കാത്തിരുപ്പില്ലെ ?

Generated from archived content: poem2_feb7_14.html Author: jawahar_maliekkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here