ഭാര്യാഭര്‍തൃബന്ധത്തില്‍ ലൈംഗികബന്ധത്തിനേറെ പ്രാധാന്യമുണ്ട്. അതില്‍ ഒരാള്‍ പരാജയപ്പെടുമ്പോഴും അവ തേടിയലയുന്നവരുണ്ട്. സ്വയം അറിഞ്ഞ് ഭാര്യാഭര്‍തൃബന്ധം സുദൃഢമാക്കാനിക്കൂട്ടര്‍ ശ്രമിക്കുക. കുറ്റങ്ങള്‍ വളര്‍ത്താതെ ക്ഷമയോടെ പരസ്പര ചര്‍ച്ചകളിലൂടെ മനസു തുറന്ന് പ്രവത്തിച്ച് വിവാഹജീവിതം ധന്യമാകുമ്പോള്‍ ഈശ്വരാനുഗ്രഹങ്ങള്‍ ലഭ്യം. ജീവിക്കാന്‍ ധനം അത്യാവശ്യം. അതിമോഹങ്ങളരുത്.
ജീവിതമാര്‍ഗങ്ങള്‍ ഇന്ന് വലിയ പ്രശ്നമാകുന്നു. ശാസ്ത്രവും മനുഷ്യനും താരതമ്യേന വളര്‍ന്നുകൊണ്ടിരിക്കവേ അത്തരം മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തണം. സര്‍ക്കാര്‍ ജോലി മാത്രമല്ല ജീവിത മാര്‍ഗം എന്നു കണ്ട് അതില്ലാത്താവരും ജീവിതം ദു:ഖകരമാക്കാതെ , സ്വയമവസാനിപ്പിക്കാതെ പ്രയത്നിക്കുക. സംഘടിച്ചാല്‍ ശക്തമാകാത്തതെന്ത്? സഹകരണം , സംഘടന ഇവ അസൂയയും അസത്യവും അനീതിയുമില്ലെങ്കില്‍ മനുഷ്യപുരോഗതിക്കുത്തമം!
കേരളം പോലുള്ള സമ്പൂര്‍ണ്ണ സാക്ഷരതയും സംസ്ക്കാരവും പ്രകൃതിവിഭവങ്ങളും ആരോഗ്യവും സൗന്ദര്യവും നിറഞ്ഞ നാടുകളിലെ സ്ത്രീസമൂഹമിക്കാലം പുരുഷന്‍മാരേക്കാള്‍ വളരുന്നു. വിദ്യാഭ്യാസം, പ്രയത്നം ഇവയാണ് ഇക്കൂട്ടരെ സമ്പന്നരാക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേരീതിയില്‍ ഇന്ന് തൊഴിലുകള്‍ ചെയ്യാം. ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലികള്‍ ക്രമീകരിച്ചാല്‍ ജോലി ഭാരം കുറക്കാനും സര്‍വര്‍ക്കും തൊഴിലുകള്‍ നല്‍കാനും സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാരേപ്പോലെ ജോലി ചെയ്ത് ജീവിക്കാന്‍ അവസരമുണ്ടാകണം. ആരും ആര്‍ക്കും അടിമകളല്ല. പരസ്പര നന്മകള്‍ക്കായി സ്ത്രീപുരുഷസമൂഹം ശ്രമിക്കണം. മോഷണം, കൊള്ള, തീവ്രവാദം, മാംസപ്രണയം ഇവ കുടുതലും തൊഴിലില്ലായ്മ, ധമനില്ലായ്മ, വിദ്യാഭ്യാസമില്ലായ്മ എന്നിവയാല്‍ ഉണ്ടാകും.
സ്ത്രീകളെ സ്വര്‍ഗത്തേക്കാളുപരി ഉയര്‍ത്തിയവരേറെ. ഈശ്വരന്റെ യഥാര്‍ത്ഥ രൂപം എന്തെന്നാര്‍ക്കും അറിയാനായിട്ടില്ല. കാരണം അനന്തകോടീ രൂപങ്ങളില്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷമാകാനീശനാകും. വൈദ്യുതിയുടെ രൂപം എന്തെന്നാര്‍ക്കുമറിയില്ല. വൈദ്യുതി എന്നതുണ്ടെന്ന് ഉറച്ച വിശ്വാസം നമുക്കെല്ലാമുണ്ട്. വൈദ്യുതിയുടെ സാന്നിദ്ധ്യം പ്രവര്‍ത്തനങ്ങള്‍ ഇവ വിവിധ രീതികളില്‍ ബള്‍ബുകള്‍, ഫാന്‍, ഫ്രിഡ്ജ്, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ – പ്രകടമാക്കുന്നു. ഇതുപോലെ ഈശ്വര സാന്നിധ്യം അനേകരിലൂടെ അനുഭവങ്ങളിലൂടെ അറിയാം.
ജലത്തെ പല ഭാഷകളില്‍ വിളിച്ചാലും അതിന്റെ ഘടകങ്ങള്‍ ഒന്നു തന്നെ. എത്ര നന്മകള്‍ക്കുറവിടമായാലും മനുഷ്യന് ഏതെങ്കിലും വിധം തിന്മകള്‍ ചെയ്യേണ്ടിവരും. അത് അറിഞ്ഞും അറിയാതെയുമാകാം. അതുപോലെ തിന്മകള്‍ മാത്രം ചെയ്യുന്ന ഒരുവനുമില്ല. അനേകം നന്മകള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നുണ്ട്. പാപകര്‍മ്മങ്ങള്‍ സ്വയം അനുഭവിക്കേണ്ടതാണ്.
മനുഷ്യന്‍ നന്മകളറിയാന്‍; ദൈവത്തേയും, സ്നേഹം ,സഹജീവികള്‍ ഇവയേയും അറിഞ്ഞ് പ്രവര്‍ത്തിക്കുക. ത്യാഗം, കഷ്ടത, ദു:ഖം ഇവയെല്ലാവരുടേയും ജീവിതത്തിലുണ്ട്. ആരേയും ഒന്നിനേയും ആശ്രയിക്കാതെ ജീവിക്കാമെന്ന അഹന്ത വിഡ്ഡിത്തമാണ്. സുഖം, സന്തോഷം, സമൃദ്ധി ഇവയും ഇതേ ജീവിതത്തിലുണ്ട്. ആദിമനുഷ്യനും ആധുനിക മനുഷ്യനും കാഴ്ചയിലും ജീവിതരീതികളിലും ചിന്തകളിലും പ്രവൃത്തികളിലും എത്ര കണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നോര്‍ക്കുക.
കടപ്പാട് – ജ്വാല- മുംബൈ
Generated from archived content: essay1_july26_12.html Author: jancyjoy-bhopal
Click this button or press Ctrl+G to toggle between Malayalam and English