മാമ്പഴങ്ങളെത്രയോ നില്പൂ!
അതാ! പഴുത്തൊരെണ്ണം.
ഒറ്റചാട്ടത്താലാമാറിടം നഗ്നമായി
ഞാനുമാ മരത്തിൽ നിന്നെടുത്തുചാടി
(ഹൊ! എന്തൊരു ചാട്ടം!)
നഗ്നമാം മാറിടം കാണ്മതിന്നായി.
ഭീരുവായ് സംപ്രീതയായവൾ
എന്നെ നോക്കിക്കൊണ്ടു നിന്നിരുന്നു.
അവൾക്കു മറ്റെന്തു ചെയ്യാനാകും
ഓടാനോ! എന്തൊരക്രമം!
പോകൂ! പോകൂ! എന്ന വാക്കിനാ
ലവൾ തൻ അഭിനന്ദനങ്ങളെൻ
നേർക്കു നീണ്ടു.
അപ്പോഴും ഞാനവൾതൻ
നഗ്നമാം മാറിടം നോക്കി നിന്നു.
പഴുത്ത മാമ്പഴത്തിൻ വന്യസുഗന്ധമേ!
നീയെന്തിനായെപ്പോഴുമാ-
നഗ്നമാം മാറിടത്തെയോർമ്മിപ്പിപ്പൂ!
Generated from archived content: rojelio4.html Author: jamini-kumarapuram