പ്രണയ തത്വം

പ്രേമമൊരു ചിറകില്ലാപ്പക്ഷി.

ചിറകില്ലാപ്പക്ഷിയാവെനിക്കു-

നീയെൻ ചിറകുകളായിരുന്നു.

വസ്തുതതൻ സത്യംതേടി, സാരംതേടി

അനന്തതയിലേയ്‌ക്കു ഞാൻ

നിന്നോടൊപ്പം പറന്നുയർന്നു.

ഉയരങ്ങളിൽ മറ്റൊരു

ചിറകില്ലാപ്പക്ഷിയെ കണ്ടുനീ-

യൊരു സഹായഹസ്‌തമായ്‌ പറന്നിറങ്ങി.

ഞാൻ-ചിറകില്ലാത്തവൾ-ശൂന്യതയിൽ

തനിച്ചായവശേഷിച്ചു.

ഇന്നും ഞാനാ അഗാധഗർത്തത്തി-

ലെൻ പറക്കൽ തുടരുന്നു.

എന്റെയീ ഈരടികളിൽ നമ്മുടെ

ഭ്രാന്തമാം പറക്കൽ കാണാം.

ഇതു വായിക്കുമ്പോഴോർക്കുക നീ-

യഗാധ ഗർത്തത്തിലേയ്‌ക്കു കുതിക്കുക!

എങ്കിൽ നിനക്കിന്നും കാണാമവിടെ

നീ മൂലം നിപതിച്ചുപോയൊരു പക്ഷിയെ!

നിനക്കവളെ രക്ഷിക്കാനാകും!

നിനക്കു മാത്രം!

Generated from archived content: rojelio3.html Author: jamini-kumarapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here