ഓട്ടവ ഃ കാനഡായുടെ പ്രധാനമന്ത്രിയായി കൺസർവേറ്റിവ് പാർട്ടി ലീഡർ സ്‌റ്റീഫൻ ഹാർപ്പർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 308 അംഗ പാർലമെന്റിൽ ഹൗസ് ഓഫ് കോമൺസ്) 143 സീറ്റുകൾ നേടിക്കൊണ്ടാണ് ഹാർപ്പറുടെ കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയത്. പക്ഷേ, 12 സീറ്റുകളുടെ കുറവിൽ കേവലഭൂരിപക്ഷമായ 155 സീറ്റികൾ മറികടക്കാൻ ഇത്തവണയും അവർക്കായില്ല. പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിക്കാണ് ഏറ്റവും വലിയ തിരിച്ചടി ഈ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ 95 സീറ്റുകളുണ്ടായിരുന്ന അവർക്ക് ഇത്തവണ 76 സീറ്റുകൾ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഹാർപ്പറിന്റെ കാബിനറ്റിലെ മൈക്കിൾ ഫോർട്ടിയർ ഒഴികെ എല്ലാ മന്ത്രിമാരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീൻ പാർട്ടി നേതാവ് എലിബത്ത് മേയ് പരാജയപ്പെട്ടു.
2006 – ൽ നടന്ന തെരഞ്ഞെടുപ്പിൽ 124 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ഹാർപ്പർ പ്രധാനമന്ത്രിയായ ന്യൂനപക്ഷഗവൺമെന്റാണ് കാനഡ ഭരിച്ചിരുന്നത്. ഒരു ഭൂരിപക്ഷ ഗവൺമെന്റുമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ കാലം പൂർത്തിയാക്കാതെ പൊടുന്നനെ വീണ്ടും ഇലക്ഷനെ നേരിടാൻ ഹാർപ്പർ തീരുമാനിക്കുകയായിരുന്നു. വീണ്ടും ഒരു തെരഞ്ഞെടുപ്പ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച തീരുമാനം പരക്കെ വിമർശിക്കപ്പെട്ടിരുന്നെങ്കിലും ശരിവെക്കും വിധം കൺസർവേറ്റീവ് പാർട്ടി കൂടുതൽ ശക്തമായ നിലയിൽ ഇപ്പോൾ തിരിച്ചുവന്നിരിക്കുകയാണ്. മൂന്നാം കക്ഷിയായ എൻ.ഡി.പി. കൂടുതൽ സീറ്റുകൾ നേടുമെന്ന് കരുതിയെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് 7 സീറ്റുകളേ കൂടുതൽ നേടാനായുള്ളു. ക്യൂബക്ക് ബ്‌ളോക്ക് 50 സീറ്റുകളുമായി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം മെച്ചപ്പെടുത്തി ഗ്രീൻ പാർട്ടിക്ക് സീറ്റൊന്നും നേടാനായില്ല. പോൾ ചെയ്‌തതിന്റെ 37.64 ശതമാനം വേട്ടുകൾ നേടിയാണ് കൺസർവേറ്റീവ് പാർട്ടി ഇത്തവണ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ലിബറൽ പാർട്ടിക്ക് 26.23 ശതമാനം വോട്ടേനേടാനായുള്ളു.
ഈ വർഷം മുൻകൂട്ടി വോട്ടു ചെയ്യാനുള്ള “അഡ്വവാൻസ്‌ഡ് പോളിംഗിൽ ” 14 ലക്ഷത്തി അമ്പത്തൊമ്പതിനായിരത്തിലേറെപ്പേർ വോട്ടു ചെയ്‌തതായി ഇലക്ഷൻ കാനഡാ വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴുള്ള പ്രധാന രാഷ്‌ട്രീയപാർക്കികളുടെ കക്ഷിനില ഃ കൺസർവേറ്റീവ് – 124+3, ലിബറൽ -95, ക്യൂബക്ക് ബ്‌ളോക്ക് -48, എൻ.ഡി.പി. 30, ഗ്രീൻ പാർട്ടി -1 സ്വതന്ത്രൻ-3, ഒഴിവുകൾ – 4.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇപ്പോഴത്തെ കക്ഷി നില ഃ കൺസർവേറ്റീവ് – 143, ലിബറൽ – 76, ക്യൂബക്ക് – 50, എൻ.ഡി.പി – 37, ഗ്രീൻ പാർട്ടി -0, മറ്റുള്ളവർ -2
14ന് രാവിലെ 8.30 മുതൽ വൈകുന്നേരം 9.30 വരെയായിരുന്നു. പോളിംഗ് കാനഡായിലാകെ 2 കോടി 34 ലക്ഷം വോട്ടർമാരാണുള്ളത്. ആകെ പോൾ ചെയ്‌തത് 13,8300,28 (59.1 ശതമാനം). 15ന് പുലർച്ചെ 3 മണിയോടെയാണ് അവസാനഫലങ്ങൾ പുറത്തുവന്നത്.
വാലറ്റം ഃ 290 മില്യൺ ഡോളറാണ് ഒരു തെരഞ്ഞെടുപ്പിനായി ചെലവഴിക്കപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 19 സീറ്റുകൾ കൺസർവേറ്റീവ് പാർട്ടിക്ക് കൂടുതൽ നേടിക്കൊടുന്നത് 290 മില്ല്യൺ ഡോളർ രാജ്യം ബലികഴിച്ചു!! അങ്ങനെ ‘ശക്തമായ’ ഒരു ന്യൂനപക്ഷഗവൺമെന്റ് വീണ്ടും അധികാരത്തിൽ!!
Generated from archived content: news2_oct16_08.html Author: jaison_mathew_kanada