ടെറോന്റൊ; കനേഡിയൻ മലയാളി അസോസിയേഷന്റെ കീഴിലുള്ള സി.എം.എ. സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ 1 ശനിയാഴ്‌ച 6 മണിക്ക് സാഹിത്യസമ്മേളനവും ചിരിയരങ്ങും സംഘടിപ്പിക്കുന്നു. മിസ്സിസ്സാഗായിൽ ബ്രിസ്‌റ്റൽ റോഡിലുള്ള സെന്റ് ഫ്രാൻസീസ് സേവ്യാർ സെക്കന്ററി സ്‌കൂളിൽ (ഹ്യൂറൊന്റാരിയോ ആന്റ് ബ്രിസ്‌റ്റൽ) ലാണ് ചടങ്ങ്. നിരവധി മലയാള പുസ്‌തകങ്ങളുടെ രചയിതാവും മുൻ ലാനാ പ്രസിഡന്റുമായ ജോൺ ഇളമത സമ്മേളനം ഉത്‌ഘാടനം ചെയ്യും. “കാനഡായിലെ മലയാളം എഴുത്തുകാരി” എന്ന് അറിയപ്പെടുന്ന നിർമ്മല തോമസ് വിശിഷ്‌ടാതിഥിയായിരിക്കും.
കാനഡായിലെ പ്രമുഖരായ എല്ലാ മലയാള സാഹിത്യകാരൻമാരും പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആനുകാലിക വിഷയങ്ങൾ സംസാരിക്കാനും, തമാശ പറയാനും, കഥ പറയാനും, കവിത ചൊല്ലാനും പാരഡി പാടാനും അവസരം നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. “പ്രവാസി മലയാളികൾ മാതൃഭാഷയായ മലയാളത്തെ എങ്ങനെ നോക്കിക്കാണുന്നു?” എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു ചർച്ചയും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും കുട്ടികളുമായി വരുന്നവർക്ക് അവരെ നോക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. പത്ത് ഡോളറാണ് ടിക്കറ്റ് നിരക്ക്. കലാവേദി ചെയർമാൻ അലക്‌സ് അബ്രഹവും സാഹിത്യവേദി ഡയറക്‌ടർ രാജേഷ് നായരുമാണ് പരിപാടികൾക്ക് നോതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കനേഡിയൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് വർഗീസ് (905-275-7384), എന്റർറ്റൈൻമെന്റ് കൺവീനർ തോമസ് (416-845-8225), കാലാവേദി ചെയർമാൻ അലക്‌സ് അബ്രഹാം (905-660-8708), സാഹിത്യവേദി ഡയറക്‌ടർ രാജേഷ് നായർ (416-720-6826) എന്നിവരുമായി ബന്‌ധപ്പെടുക.
Generated from archived content: news1_oct29_08.html Author: jaison_mathew_kanada