അഖില കാനഡാ വടംവലിമത്സരവും ഫാമിലി പിക്‌നിക്കും

കനേഡിയൻ മലയാളി അസോസ്സിയേഷന്റെ ആഭിമുഖ്യത്തിലുളള ഈ വർഷത്തെ ഫാമിലി പിക്‌നിക്ക്‌ ആഗസ്‌റ്റ്‌ 9 ശനിയാഴ്‌ച 10 മണി മുതൽ മിസ്സിസ്സാഗാ വൈൾഡ്‌വുഡ്‌ പാർക്കിൽവച്ച്‌ നടക്കും. പിക്‌നിക്കിന്റെ ഭാഗമായി വർഷംതോറും നടത്താറുളള അഖില കാനഡാ വടംവലി മത്സരവും ഉണ്ടാവും. പ്രസിഡന്റ്‌ ജേക്കബ്‌ വർഗീസ്‌ പതാത ഉയർത്തി പിക്‌നിക്‌ ഉദ്‌ഘാടനം ചെയ്യും. നാടൻ ഭക്ഷണ വിഭവങ്ങളും, മത്സരങ്ങളും, കളികളും മറ്റുമായി ഒട്ടേറെ ഇനങ്ങൾ ഈ വർഷം ഒരുക്കിയിട്ടുണ്ടെന്ന്‌ എന്റർറ്റൈൻമെന്റ്‌ കൺവീനർമാരായ തോമസ്‌ തോമസും മോഹൻ അരിയത്തും അറിയിച്ചു. കുട്ടികൾക്ക്‌ പ്രത്യേകം റൈഡുകളും ഒരുക്കിയിട്ടുണ്ട്‌. കാനഡായിൽ പുതിയതായി എത്തിയ മലയാളികൾക്ക്‌ സ്വയം പരിചയപ്പെടുത്താനുളള വേദിയും, എന്റർറ്റൈൻമെന്റ്‌ പ്രോഗ്രാമുകൾ അവതരിപ്പിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്‌. കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റർടൈൻമെന്റ്‌ ടീം ഈ വർഷം ഒരുക്കിയിട്ടുണ്ട്‌. പിക്‌നിക്കിനോടനുബന്ധിച്ച്‌ എല്ലാ വിഭവങ്ങളോടും കൂടിയ ഒരു തട്ടുകട പ്രവർത്തിക്കുന്നതായിരിക്കും.

സി.എം.എ ബീറ്റ്‌സിന്റെ നേതൃത്വത്തിൽ സംഗീതമത്സരവും, സി.എം.എ ചെണ്ടമേളസംഘത്തിന്റെ ചെണ്ടമേളവും നടക്കുന്നതാണ്‌. മരങ്ങോലിൽ ഓനച്ചൻ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്കുവേണ്ടിയുളള ആറാമത്‌ അഖില കാനഡാ വടംവലിമത്സരം അന്നേദിവസം വൈകുന്നേരം 3 മണിക്ക്‌ നടക്കും. വടംവലി രജിസ്‌ട്രേഷനും സ്‌പോൺസർഷിപ്പിനും www.canadianmalayalee.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക.

തോമസ്‌ തോമസ്‌ (എന്റൻറ്റൈൻമെന്റ്‌ കൺവീനർ) ഃ 416-845-8225

ജേക്കബ്‌ വർഗീസ്‌ (പ്രസിഡന്റ്‌) ഃ 905-275-7384

ജോമി ജോസഫ്‌ (വൈസ്‌ പ്രസിഡന്റ്‌) ഃ 905-965-6602

Generated from archived content: news1_july23_08.html Author: jaison_mathew_kanada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here