ടൊറൊന്റോയിലെ സ്വാതന്ത്ര്യദിനപരേഡിൽ സി.എം.എ.യും

പനോരമ ഇന്ത്യയും ഇന്ത്യൻ കോൺസുലേറ്റ്‌ ടൊറൊന്റോയും സംയുക്തമായി നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച്‌ ഈ വർഷവും കനേഡിയൻ മലയാളി അസോസിയേഷൻ (സി.എം.എ.) പങ്കെടുക്കുമെന്ന്‌ സെക്രട്ടറി രാജീവ്‌ ഡി പിളള അറിയിച്ചു. ആഗസ്‌റ്റ്‌ 10 ഞായറാഴ്‌ച 10 മണിക്ക്‌ ടൊറൊന്റോയിലെ യംഗ്‌- ഡൻഡാസ്‌ സ്‌ക്വയറിൽ നടക്കുന്ന വർണ്ണശബളമായ സ്വാതന്ത്ര്യദിനപരേഡിൽ സി.എം.എ ബീറ്റ്‌സിന്റെ ചെണ്ടമേളം പ്രധാന ആകർഷകമായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്‌ സാംസ്‌ക്കാരിക കലാപരിപാടികൾ അരങ്ങേറും. നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ ഭാരതസംസ്‌ക്കാരം വിദേശീയർക്ക്‌ മുമ്പിൽ പ്രകടമാക്കാൻ കിട്ടുന്ന ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ പ്രോഗ്രാം കോർഡിനേറ്റർ കലാ പിളളാരിഷെട്ടി അഭ്യർത്ഥിച്ചു.

നമ്മുടെ സാംസ്‌ക്കാരികപൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ കേരളീയവേഷത്തിൽ സ്വാതന്ത്ര്യദിനപരേഡിൽ പങ്കെടുക്കാൻ എല്ലാ മലയാളികളോടും പ്രസ്ഥാനങ്ങളോടും പരേഡിന്റെ മലയാളി കോർഡിനേറ്റർ ജന്നീഫർ പ്രസാദ്‌ ആഹ്വാനം ചെയ്‌തു.

കൂടുതൽ വിവരങ്ങൾക്ക്‌ ഃ

ജന്നീഫർ പ്രസാദ്‌ ഃ 647-988-3292

ജേക്കബ്‌ വർഗീസ്‌ ഃ 905-275-7384

മോഹൻ അരിയത്ത്‌ ഃ 416-558-3914

തോമസ്‌ കെ. തോമസ്‌ ഃ 416-845-8225

Generated from archived content: news1_aug5_08.html Author: jaison_mathew_kanada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English