പ്രണയം

ആദ്യമാദ്യം ഞാനവന്റെ ഫോണിൽ

‘മെസേജാ’യെത്തി

‘ഇൻബോക്‌സു’കൾ നിറയവേ,

‘മെമ്മറി’ കൂടിയ പുത്തൻ ‘മൊബൈലിൽ

ഇഷ്‌ടം നിറയും ’റിംഗ്‌ടോണു‘കളായ്‌

അവനുമാത്രം കാണാൻ

അവനുമാത്രം കേൾക്കാൻ

നിൻമുഖം കാണാൻ

നിൻചിരി കേൾക്കാൻ

ഈ ഫോൺ പോരെന്നവൻ പറഞ്ഞു

’ക്യാമറ ഫോണി‘ലെ ആദ്യ’ പ്രൊഫൈലിൽ‘

എൻ നൊമ്പരം വെറും ’വൈബ്രേഷനായ്‌‘

പിന്നെ ഞാൻ നീളും നിശബ്‌ദതയായ്‌

അവനുടെ ഫോണിലും ജീവനിലും.

Generated from archived content: poem1_jan22_09.html Author: jainy_lp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English