മരണം

യമ കാല സന്ധ്യകളെ
മറവിയുടെ ജാലകത്തിലൂടെ
ഋതുഭേദമറിയാതെ
സൗരയുഥത്തെ സാക്ഷി നിറുത്തി
മരണ കാലത്തിലക്ക് കൊണ്ട് പോകുക
അണയാന്‍ പോകുന്ന കണ്ണുകള്‍ക്ക് ‌
പ്രിയതെ നിന്റെ മുഖമാകട്ടെ സാക്ഷി
കാതുകള്‍ക്ക് ‌ നിന്റെ
സംഗീത നാദധാര പകരട്ടെ
നാസാരന്ധ്രങ്ങള്‍ക്ക് നിന്റെ
ഗന്ധമാകട്ടെ
ഇനി ഞാന്‍ ഈ പ്രകൃതിയില്‍ വിലയിക്കട്ടെ
വീണ്ടും
ഒരു പുല്‍നാമ്പായി ഉണരാന്‍

Generated from archived content: poem2_may24_13.html Author: jagan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here