സായന്തനത്തിന്
ഞാനൊരു പേരിട്ടു
സന്ധ്യ
സായന്തനത്തിന്
ഞാനൊരു പേരിട്ടു
സന്ധ്യ
പകലിന്റെ വിരഹമായീ
ഋതുശോഭയില്‍ കുളിച്ചു
നില്ക്കു ന്ന നിനക്ക്
കരിമഷി എഴുതാന്‍
രാത്രി കാത്തിരിക്കുന്നു
അങ്ങേ ചെരുവില്‍
നക്ഷത്രങ്ങളുമായീ
നിന്റെ നിലാവില്‍
മൈനകള്‍ കൂടണഞ്ഞു.
അരിയിട്ടമ്മ അടുക്കളയില്‍
കാത്തിരിക്കുന്നു
ഞാനെന്റെ കാഴ്ച്ചപ്പെട്ടി
തുറന്നു, കുറെ
കലപില കാഴ്ച്ചകള്ക്കായീ
നാളെ പുലരി നിന്നെ
വിളിക്കും
ഇന്നലത്തെ
കറുത്ത മുത്തെന്ന്
Generated from archived content: poem1_apr22_13.html Author: jagan