ജാലകം

എന്റെ കണിയീ

ജാലകത്തിലൂടങ്ങു ദൂരെ

തിളങ്ങുന്ന മഞ്ഞു തുളളിയിൽ

തിളങ്ങാ വർഷമേഘങ്ങളിൽ

എന്റെ ചൂടലിയുന്നതീ

ജാലകത്തിലൂടൊഴുകും

കുളിർകാറ്റിന്റെ കൈയ്യിൽ

ആർദ്രമെൻ മനസ്സും

എന്റെ കൃഷ്‌ണമണികൾ

കാമം തീർക്കുന്നതീ

ജാലകത്തിലൂടരിച്ചെത്തും

പ്രകാശത്തോടിണചേർന്ന്‌

എന്റെ ചിന്തകളുണരുന്നതീ

ജാലകത്തിലൂടകത്തുവരുന്ന

ഇരുട്ടിന്റെ താരാട്ടു പാട്ടു

കേൾക്കുമർദ്ധ രാത്രികളിൽ

എന്റെ ചേതനയുടെ

കിലുങ്ങുന്ന താക്കോൽക്കൂട്ടമീ

പാതി തുറന്ന ജാലകത്തിൻ

കുറ്റിയും കൊളുത്തുമാവുന്നു.

Generated from archived content: jalakam.html Author: jaffar_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here