ചീട്ടുകൊട്ടാരം

വാക്കുകളുടെ

മാന്ത്രികച്ചീട്ടുകൾ

തന്റെ മുന്നിൽ

കവി നിരത്തിവച്ചു.

പതുക്കെ

സൂക്ഷ്‌മതയോടെ

ഒന്നിനു മുകളിലൊന്നായി

ചരിച്ചു കിടത്തി

നിവർത്തിയിരുത്തി

അങ്ങോട്ടുമിങ്ങോട്ടും താങ്ങി

ഒരു ചീട്ടുകൊട്ടാരം

കെട്ടിപ്പൊക്കി.

രാജാവും റാണിയും

ആഡുതനും ക്ലാവരും

നിറങ്ങളും അക്കങ്ങളും

അക്ഷരങ്ങളും പടങ്ങളും

ഒരു പുത്തൻക്രമത്തിൽ

ചേർത്തിണക്കി.

ആഹ്ലാദത്തോടെ

അനുവാചകനെ കാണിച്ചു

പക്ഷെ,

മുഖവുരപറയുവാൻ

വിട്ടുപോയി.

ശ്വാസം വിടരുതെന്ന്‌.

Generated from archived content: poem3_dec28_06.html Author: jacob_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here