നിര്‍വികാരതയുടെ വിഷപ്പുകകൊണ്ട്
ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞ്,
വാക്കുകള്‍ കരിനീലിച്ചു
പോയിരുന്നു…
പുറത്തേക്കൊന്നു തല നീട്ടുമ്പോഴെല്ലാം
വഴിയടച്ചു കിനിഞ്ഞിറങ്ങിയ
ശൂന്യതയുടെ തണുത്ത ചോരയ്ക്ക്
ആരെയും നോവിക്കാന്‍
പോലുമായില്ല….
നിസംഗതയുടെ പൂപ്പലുകളെന്‍റെ
മനസ്സിന്‍റെ കിണറാഴങ്ങളെ
കുടിച്ചു വറ്റിക്കുമ്പോള്‍,
വാക്കുകളെ നിങ്ങളിനിയെങ്കിലും
എന്നെ ഭക്ഷിക്കൂ..
എന്‍റെ ശ്വാസമൂറ്റിയെടുത്തു
വളര്‍ന്നിട്ടെങ്കിലും
നിങ്ങളൊന്നു പൊട്ടിക്കരയൂ…
Generated from archived content: poem2_may26_14.html Author: irin_elsa_jacob