ഈവനിംഗ്‌ സ്പെഷ്യൽ

1. ചക്കക്കുരു ഹൽവാ

ചേരുവകൾ

ചക്കക്കുരു – 1 കപ്പ്‌

പാൽ – 2 കപ്പ്‌

നെയ്യ്‌ – ഒന്നര കപ്പ്‌

പഞ്ചസാര – ഒന്നര കപ്പ്‌

അണ്ടിപ്പരിപ്പ്‌ – 10 എണ്ണം

കിസ്‌മിസ്‌ – 10 എണ്ണം

ഏലയ്‌ക്കാപ്പൊടി – 1 ടേ.സ്‌പൂൺ

ഉണ്ടാക്കുന്നവിധം ഃ ചക്കക്കുരുവിന്റെ തൊലികളഞ്ഞ്‌ ചുരണ്ടി ഗ്രേറ്റ്‌ ചെയ്‌ത്‌ പാലിൽ 30 മിനിറ്റിട്ട്‌ കുതിർക്കുക. ഇത്‌ നന്നായരയ്‌ക്കുക. ചെറുതീയിൽ വച്ച്‌ വേവിക്കുക. പഞ്ചസാരയിൽ അല്ലം വെളളമൊഴിച്ച്‌ തിളപ്പിച്ച്‌ പഞ്ചസാരപ്പാനി തയ്യാറാക്കി ചക്കക്കുരു അരച്ചതിൽ ചേർക്കുക. ഇതിൽ നെയ്യിൽ പകുതി ചേർത്തടുപ്പത്ത്‌ വച്ചിളക്കുക. എല്ലാ ചേരുവകളും (അണ്ടിപ്പരിപ്പ്‌, കിസ്‌മിസ്‌, ഏലയ്‌ക്ക ഒഴികെ) യോജിപ്പിച്ച്‌ നന്നായിളക്കി പാത്രത്തിന്റെ വശങ്ങളിൽ നിന്നും ഈ മിശ്രിതം വിട്ടു തുടങ്ങുമ്പോൾ വാങ്ങി നെയ്‌ തടവിയ പ്ലേറ്റിലേക്ക്‌ പകരുക. അണ്ടിപ്പരിപ്പ്‌, കിസ്‌മിസ്‌, ഏലയ്‌ക്കാപൊടി എന്നിവ മീതെ വിതറി അലങ്കരിക്കുക.

2. ബംഗാൾ ഗ്രാം സ്വീറ്റ്‌

കടലപ്പരിപ്പ്‌ – 2 കപ്പ്‌

ശർക്കര – 3 കപ്പ്‌

ഏലയ്‌ക്കാ – 1 ടേ.സ്‌പൂൺ

കുങ്കുമപ്പൂവ്‌ – ഏതാനും തരികൾ

നെയ്യ്‌ – 4 ടേ. സ്‌പൂൺ

കടലപ്പരിപ്പ്‌ 1 മണിക്കൂർ വെളളത്തിൽ ഇട്ട്‌ കുതിർക്കുക. ചെറുതീയിൽ വച്ച്‌ വേവിക്കുക. ശർക്കര ചുരണ്ടി ചേർക്കുക. ഏലയ്‌ക്കാപ്പൊടി, കുങ്കുമപ്പൂവ്‌ എന്നിവ ചേർത്ത്‌ തുടരെ ഇളക്കുക. ശർക്കര ഉരുകുമ്പോൾ നെയ്യ്‌ ചേർക്കുക. തുടരെ ഇളക്കുക. പാത്രത്തിന്റെ വശങ്ങളിൽ നിന്നും ഈ മിശ്രിതം വിട്ടുവരുമ്പോൾ വാങ്ങുക.

3. പപ്പായ സർപ്രൈസ്‌

പച്ചക്കപ്പളങ്ങാ ചെനച്ചത്‌ – 1 എണ്ണം

പഞ്ചസാര – 3 കപ്പ്‌

ഖോവ (പാൽ വറ്റിക്കുമ്പോൾ ലഭിക്കുന്ന ഖര പദാർത്ഥം) – ഒന്നര കപ്പ്‌

പാൽ – 1 കപ്പ്‌

ഏലയ്‌ക്കാപ്പൊടി – 1 ടേ. സ്‌പൂൺ

അണ്ടിപ്പരിപ്പ്‌ – 3 എണ്ണം

കപ്പളങ്ങാ ഗ്രേറ്റ്‌ ചെയ്യുക. ഇതിൽ പാൽ ചേർത്ത്‌ വേവിക്കുക. കപ്പളങ്ങാ വെന്ത്‌ മയംവന്നാൽ ഖോവ, പഞ്ചസാര, ഏലയ്‌ക്കാപ്പൊടി, അണ്ടിപ്പരിപ്പ്‌ എന്നിവ ചേർത്ത്‌ നെയ്യൊഴിച്ച്‌ എല്ലാം നന്നായി വറ്റുമ്പോൾ വാങ്ങി നെയ്യ്‌ തടവിയ ഒരു പ്ലേറ്റിലേക്ക്‌ പകരുക.

കുറിപ്പ്‌ ഃ (കപ്പളങ്ങാ തീരെ പച്ചയല്ല വേണ്ടത്‌. ചെറിയ മധുരമുളളത്‌ ആയിരിക്കണം.)

4. ബീറ്റ്‌റൂട്ട്‌ ഹൽവാ

ബീറ്റ്‌റൂട്ട്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ – 4 കപ്പ്‌

പാൽ – 3 കപ്പ്‌

പഞ്ചസാര – 1 കപ്പ്‌

അണ്ടിപ്പരിപ്പ്‌ – 2 ടേ. സ്‌പൂൺ

ഏലയ്‌ക്കാ – 1 ടേ. സ്‌പൂൺ

നെയ്യ്‌ – 1 കപ്പ്‌

ബീറ്റ്‌റൂട്ട്‌ ഗ്രേറ്റ്‌ ചെയ്യുക. ചുവടു കട്ടിയുളള ഒരു പാത്രത്തിലാക്കി പാൽ ഒഴിച്ച്‌ വേവിക്കുക. പഞ്ചസാരയും ഏലയ്‌ക്കാപ്പൊടിയും അണ്ടിപ്പരിപ്പു ചേർത്ത്‌ പഞ്ചസാര ഉരുകുംവരെ ഇളക്കി നെയ്യ്‌ ഒഴിക്കുക. പാൽ മുഴുവനും വറ്റും വരെ ഇളക്കുക. പാത്രത്തിന്റെ വശങ്ങളിൽ നിന്നും ഈ മിശ്രിതം വിട്ടുവന്നു തുടങ്ങുമ്പോൾ വാങ്ങുക. ആറുമ്പോൾ വിളമ്പുക.

Generated from archived content: pachakam1_may30_08.html Author: indunarayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here