ഈ കുട്ടില്‍ ഞാന്‍ മാത്രം കറുത്തവന്‍ ബ്വക്കി എല്ലാവരും വെളുത്ത സുന്ദര കുട്ടപ്പന്മാര്‍ . അവര്‍ എന്നെ കൊത്തി അകത്തികൊണ്ടിരുന്നു. ഞാന്‍ കൂടിന്‍റെ അരികിലേക്ക് ഒതുങ്ങി കുടി . വണ്ടിയുടെ കുലുക്കം അനുസരിച്ച് കുടു ഇളകികൊണ്ടിരുന്നു . ഒരു വളവില്‍ വണ്ടി ബ്രേക്കിട്ടപ്പോള്‍ കുട്ടില്‍ നിന്നു ഞാന്‍ റോഡിലേയ്ക്ക് തെറിച്ചു വീണു. എണീറ്റ് നോക്കിയപ്പോള്‍ അകന്നു പോകുന്ന വണ്ടിയില്‍ നിന്നും വെളുത്ത സുന്ദര കുട്ടപ്പന്മ്മാര്‍ ഏറ്റെ വീഴ്ച കണ്ടു ആര്‍ത്തു ചിരികുന്നത് കാണാമായിരുന്നു .ജമീലയുടെ നിക്കഹിനുള്ള ബിരിയാണിയിലെ അതിഥികള്‍ ആണെന് അവര്‍ അറിയുന്നില്ല . . ഞാന്‍ ചുറ്റുപാടും നോക്കി .പരിചയം ഇല്ലാത്ത സ്ഥലം . അടുത്ത കണ്ട വീട്ടിലേയ്ക്ക് ഞാന്‍ നടന്നു. വിശന്നിട്ടു വയ്യ . ഞാന്‍ വീടിന്റ് പുറകിലേയ്ക്ക് ച്ചെന്നു . അവിദെ കണ്ട കാഴ്ച എന്നെപോലെ കറുത്ത നിറം ഉള്ള അവളെയും കൂടെ കുറച്ച കഞ്ഞു ങ്ങലെയും . അവര്‍ക്ക് അവള്‍ മുന്നിലുള്ള പാത്രത്തില്‍ നിന്നു കൊത്തി കൊടുക്കുന്നുണ്ടായിരുന്നു . എന്നെ കണ്ടപ്പോള്‍ അവളില്‍ ഒരു നാണം മിന്നി മറയുന്നത് ഞാന്‍ കണ്ടു . അവളിലെ മുന്നിലെ പാത്രത്തില്‍ ആയിരുന്നു ഏറ്റെ നോട്ടം . ഞാന്‍ അങ്ങോട്ടേയ്ക്ക് ചെന്നപ്പോള്‍ അവള്‍ മാറി നിന്നു . ഞാന്‍ കുഞ്ഞുങ്ങളുടെ കൂടെ അതിലെ ആഹാരം കൊത്തി തിന്നാന്‍ തുടങ്ങി . വിശപ്പ് മാറി തല പൊക്കി നോക്കിയപ്പോള്‍ അവളും കുഞ്ഞുങ്ങളും അടുത്തുള്ള ഒരു കുട്ടിലെയ്ക്ക് കയറുന്നത് കണ്ടു . അവള്‍ ഇടയെക്ക് എന്നെ തിരിഞ്ഞു നോക്കുന്നുടായിരുന്നു .ഞാനും കൂടിനകതെയ്ക്ക് കയറി . അവളും കുഞ്ഞുങ്ങളും മൂലയില്‍ , കുഞ്ഞുങ്ങള്‍ അവളുടെ ചിറകിനടിയില്‍ ഒതുങ്ങി ഇരിക്കുക ആണ് . ഞാനും അവളുടെ അടുത്തേയ്ക്ക് പോയി ഇരുന്നു . ആരോ കുടിന്റ്റെ കതകു അടക്കുന്ന ശബ്ദം ഞാന്‍ കേട്ടു. നാണത്താല്‍ അവള്‍ തല കുനിക്കുന്നത് കാണാമായിരുന്നു .
Generated from archived content: story2_sep10_12.html Author: indira_thuravoor