കൂട്ടിലെയ്ക്കുള്ള യാത്ര

”എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ . അവനെ ഇതുവരെ കണ്ടില്ലല്ലോ. മരുന്ന് മേടിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട് പോയിട്ട് 4 ദിവസം ആയില്ലേ . അവനു എന്തെങ്കിലും സംഭവിച്ചു കാണുമോ. എനിക്ക് പേടി ആകുന്നു. നിങ്ങള്‍ ഒന്ന് തിരക്കൂ ”

” അവന്‍ മരുന്നു മേടിക്കാന്‍ പോയതല്ല ജാനു”

” പിന്നെ ”?

”സിസ്റ്റര്‍ എന്നോട് പറഞ്ഞു. നമുക്ക് ആശുപത്രിയില്‍ കിടക്കേണ്ട അസുഖം ഒന്നും ഇല്ല പ്രായമായതിന്റെ അവശത ആണ് വീട്ടില്‍ പോയിക്കൊളാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവന്‍ വണ്ടി വിളിച്ചുകൊണ്ടു വരാം എന്ന് പറഞ്ഞു പോയതാണ് ”

” അവന്‍ നമ്മളോട് പറഞ്ഞത് കുറെ മരുന്നുണ്ട് മേടിച്ചിട്ട് വരാം എന്നല്ലേ”

” അതെ അവന്‍ നുണ പറഞ്ഞതാ ജാനു ”

” നമ്മള്‍ ഇനി എന്താ ചെയ്യുക ”

”ഇവിടെത്തെ ഡോക്ടര്‍ പല വ്യദ്ധ സദനങ്ങളിലും തിരക്കുന്നുണ്ട് . പക്ഷെ എങ്ങും സ്ഥലം ഇല്ല. എല്ലായിടവും വയസായവര്‍ നിറഞ്ഞിരിക്കുക ആണ് ”

” ഇനി എന്ത് ചെയ്യും നമ്മള്‍”

” അതാ സിസ്റ്റര്‍ വരുന്നുണ്ടല്ലോ ”

” ഗോപാലന്‍ ചേട്ടാ . വ്യദ്ധസദനത്തില്‍ ഒഴിവു വന്നിട്ടുണ്ട്”

” ആണോ , എന്നാല്‍ അങ്ങോട്ട് പോകാം ഞങ്ങള്‍ ”

” രണ്ടു വ്യദ്ധ സദനങ്ങളിലെയ്ക്കാണ് പോകേണ്ടത് , വണ്ടികള്‍ ഇപ്പോള്‍ വരും ”

” രണ്ടു പേരും വന്നോളൂ ”

സിസ്റ്റര്‍ പോകുന്നതും നോക്കി ഇരുന്നപ്പോള്‍ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.

” ഇനി എന്ന നമ്മള്‍ കാണുക ”

” എനിക്കറിയില്ല ജാനു, നമുക്ക് ആരും ഇല്ലാതെ പോയല്ലോ”

” സിസ്റ്റര്‍ വിളിക്കുന്നു, വരൂ പോകാം”

ജാനുയമ്മയുടെ കൈ പിടിച്ചു ഗോപാലന്‍ പുറത്തേയ്ക്ക് നടന്നു . വണ്ടിയില്‍ ഇരുത്തിയിട്ട് ഗോപാന്‍ പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ജാനുയമ്മ ഗോപാലന്റെ കയ്യില്‍ മുറുകെ പിടിച്ചു . പിടി വിടുവിച്ചു ഡോര്‍ അടച്ചു. വ്യദ്ധ സദനത്തിലെ വണ്ടി ജാനമ്മയും കൊണ്ടു പോയപ്പോള്‍ സങ്കടം സഹിക്ക വയ്യാതെ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തി അടുത്ത വണ്ടിയില്‍ ഗോപാലന്‍ കയറി ഇരുന്നു . അകന്നു പോകുന്ന വണ്ടിയില്‍ നിന്നു ജാനുയമ്മയുടെ ദയനീയ മുഖം ഗ്ലാസിനിടയില്‍ കൂടെ കാണാമായിരുന്നു . ദ്രവിച്ചു തുടങ്ങാറായ പുതിയ ഇരുമ്പ് കൂട്ടിലേയ്ക്കു അവര്‍ യാത്രയായി .

Generated from archived content: story2_oct24_14.html Author: indira_thuravoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here