തൂവാല

അവളെ എന്റെ കയ്യില്‍ കിട്ടിയപ്പോള്‍ നല്ല സുന്ദരിക്കുട്ടിയായിരുന്നു. അവളിലെ ചിത്രങ്ങള്‍ നോക്കിയിരുന്നപ്പോള്‍ അവയ്ക്കു ജീവനുള്ളതുപോലെ തോന്നി. എന്നും അവളെ കുളിപ്പിച്ചു വൃത്തിയാക്കി കൂടെ കൊണ്ടുപോകുമായിരുന്നു ഞാന്‍. എന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുമായിരുന്നു അവള്‍. ചില നേരങ്ങളില്‍ ഞാന്‍ അവളെ എന്റെ കൈവെള്ളയില്‍ ഒതുക്കി എന്റെ മുഖത്തോടു ചേര്‍ത്ത് തലോടുമായിരുന്നു. എനിക്കു സങ്കടം വരുമ്പോള്‍ എന്റെ കണ്ണിരൊപ്പാന്‍ അവള്‍ എന്നും കൂടെയുണ്ടായിരുന്നു. എന്റെ ശരീരത്തോടു ഒട്ടി എത്ര നേരമെങ്കിലും അവള്‍ അനങ്ങാതെ ഇരിക്കുമായിരുന്നു.

ഒരിക്കല്‍ അതു സംഭവിച്ചു. ഒരു യാത്രയില്‍ അവളെ എനിക്കു നഷ്ടമായി. അടുത്ത ദിവസം ഞാന്‍ അവളെ കണ്ടു . ഒന്നേ നോക്കിയുള്ളൂ ഞാന്‍. സീറ്റിനടിയില്‍ എല്ലാവരുടേയും ചവിട്ടേറ്റ് വികൃതമായി കിടക്കുന്നു. ആ കിടപ്പു എനിക്കു സഹിക്കാന്‍ പറ്റിയില്ല. ആരെങ്കിലും അവളെ എടുത്തുമാറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി ഞാന്‍. പക്ഷെ ആരും അവളെ തൊടാതെ നോക്കി മാറിപ്പോയിക്കൊണ്ടിരുന്നു. ഒരു അജ്ഞാത ജഡം പോലെ അവള്‍ അവിടെ കിടന്നു.

Generated from archived content: story2_may18_12.html Author: indira_thuravoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here