കാത്തിരിപ്പ്
ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് അവര്‍ക്ക് ഒരു ഉണ്ണി പിറന്നത്. ഒരുപാടു സ്നേഹം കൊടുത്താണ് അവര്‍ ഉണ്ണിക്കുട്ടനെ വളര്‍ത്തിയത് . വളര്‍ന്നു വലുതായി ഉണ്ണിക്കുട്ടന്‍ എന്ന ഉണ്ണി കൃഷ്ണനും കുടുംബം ആയി . വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്നിക്കുട്ടനിലെ മാറ്റങ്ങള്‍ മനസിലാക്കിയ അവര്‍ സ്വന്തം ഇഷ്ടപ്രകാരം വ്യദ്ധസദനത്തിലെ അന്തേവാസികളായി. വര്‍ഷങ്ങള്‍ കഴിയുപോള്‍ എന്റെ മക്കളും ഇത് തുടര്ന്നുപോകുമെന്ന സത്യം മനസിലാക്കിയ ഉണ്ണി കൃഷ്ണന്‍ ആ തെറ്റുകള്‍ തിരുത്താന്‍ തീരുമാനിച്ചു. അടുത്ത ദിവസം ആ പഴയ ഉണ്ണിക്കുട്ടനായി അച്ഛനെയും അമ്മയെയും കാണാന്‍ വ്യദ്ധസദനത്തില്‍ എത്തി. ആ സ്നേഹത്തിന്റെ മുന്നില്‍ ഉണ്ണിക്കുട്ടന്റെ എല്ലാ തെറ്റുകളും അവര്‍ മറന്നു. ഉണ്ണിക്കുട്ടന്‍ എന്ന ഉണ്ണികൃഷ്ണന്‍ വ്യദ്ധസദനത്തില്‍ നിന്നു തിരിച്ചുപോരുമ്പോള്‍ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു . ഇത് കണ്ട വ്യദ്ധസദനത്തിലെ അന്തേവാസികള്‍ അവരുടെ മക്കളും ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങി.”
“മറവി
പെന്ഷനകാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആണ് സൈനബ ടീച്ചറില്‍ അല്ഷിമെസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് . ആശുപത്രിയും മരുന്നുമായി കഴിഞ്ഞിരുന്ന സൈനബ ടീച്ചര്‍ താമസിയാതെ മറവിയുടെ രോഗത്തിന്റെ അടിമ ആയി . ആ സമയത്താണ് സ്കൂളിലെ പ്യൂണ്‍ സൈനബ ടീച്ചറിന്റെ മേശയില്‍ ഉണ്ടായിരുന്ന കുറച്ചു സാധനങ്ങള്‍ മകന്‍ ജമാലിനെ ഏല്പിച്ചത് . അതില്‍ ഉള്ള ഒരു പഴയ ഡയറി ജമാലിന്റെ കണ്ണില്‍പെട്ടു . വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ഡയറിയിലെ പഴയ താളുകള്‍ ഓരോന്നായി മറിച്ചു നോക്കി കൊണ്ടിരുന്നപ്പോള്‍ ആ സത്യം അറിഞ്ഞു ജമാല്‍ ഞെട്ടിപ്പോയി . വാപ്പ ഉമ്മയെ മൊഴിചൊല്ലിയതല്ല . ടീച്ചേഴ്സ് ട്രെയിനിംഗ് സമയത്ത് സ്കൂള്‍ മാഷ് ആയ വിഷ്ണു നാരായണന്‍ നന്പൂതിരിയും ഉമ്മയും ആയിട്ടുള്ള പ്രണയത്തിന്റെ ഫലം ആണ് താനെന്ന സത്യം ജമാല്‍ തിരിച്ചറിഞ്ഞു . ദിവസങ്ങള്‍ക്കു ശേഷം ജമാല്‍ അവന്‍റെ വാപ്പയെ തിരക്കി യാത്ര തുടര്ന്നു . അവസാനം പാലക്കാട്ടുള്ള സിസ്റെര്മാര്‍ നടത്തുന്ന അല്ഷിമെസ് രോഗികള്‍ക്കുള്ള കെയര്‍ ഹോംമില്‍ ജീവച്ഛവമായി കഴിയുന്ന അവന്‍റെ വാപ്പയെ കണ്‍കുളിര്‍ക്കെ കണ്ടു . മറവിയുടെ ലോകത്തുള്ള ഉമ്മയേയും വാപ്പയേയും ഒന്നിപ്പിക്കണം എന്നുള്ള ആഗ്രഹത്തോടെ ജമാല്‍ നാട്ടിലേയ്ക്ക് തിരിച്ചു . പക്ഷെ പാതി വഴി ആയപ്പോള്‍ വഴിയറിയാതെ ജമാലും മറവിയുടെ ലോകത്തിലേയ്ക്ക് ചുവടുച്ചു തുടങ്ങി .”
റിയാലിറ്റി ഷോ
ജോലി കഴിഞ്ഞു വീട്ടിലെത്തിയ അച്ഛനോട് ടി വി കണ്ടുകൊണ്ടിരിക്കുന്ന കുട്ടികള്‍ സന്തോഷത്തോടെ ആ വാര്‍ത്ത അറിയിച്ചു . അച്ഛാ നമ്മളും ടി വി സ്റ്റാര്‍ ആകാന്‍ പോണു . മുത്തച്ഛനെയും മുത്തശിയെയും റിയാലിറ്റി ഷോയിലേയ്ക്കു തിരഞ്ഞെടുത്തു . എങ്ങനെ ? “ജീവിത യാത്ര “എന്ന റിയാലിറ്റി ഷോയില്‍ വീടുകളില്‍നിന്നും കൂടുതല്‍ യാതനകള്‍ അനുഭവിച്ചു വ്യദ്ധസദനങ്ങളില്‍ അഭയം തേടിയ വ്യദ്ധ മാതാപിതാക്കളെ തിരഞ്ഞെടുത്ത കൂട്ടത്തില്‍ മുത്തച്ചനും മുത്തശിയും ഉണ്ടായിരുന്നു . എന്ന അച്ഛാ ടി വി ചാനലുകാര്‍ നമ്മുടെ വീട്ടില്‍ വരുന്നത് . മറുപടിക്ക് കാത്തു നില്‍ക്കാതെ ഇത് ഒരു ആഘോഷം ആയികണ്ട കുട്ടികള്‍ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അടുത്ത വീട്ടലെ കൂട്ടുകാരുടെ അടുത്തേയ്ക്ക് പോയി കഴിഞ്ഞിരുന്നു”
Generated from archived content: story1_jan25_13.html Author: indira_thuravoor