ആലുവാ പുഴയുടെ തീരത്ത് ടെലി ഫിലിം പൂര്‍ത്തിയായി

പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അഭിനയിച്ച് , ഇന്ദിര, തുറവൂര്‍ എഴുതിയ കാത്തിരിപ്പ് എന്ന ചെറുകഥയെ ആസ്പദമാക്കി ‘ ആലുവാ പുഴയുടെ തീരത്ത്’ എന്ന പേരില്‍ 30 മിനിട്ടു ദൈര്‍ഘ്യമുള്ള ടെലി ഫിലിം പൂര്‍ത്തിയായി.

വാര്‍ദ്ധക്യത്തില്‍ എല്ലാവരും ഉണ്ടെങ്കിലും ചില സമയങ്ങളില്‍ ഒറ്റപ്പെടല്‍ തോന്നും. ആ സമയത്ത് നല്ലൊരു സുഹൃത്തിന്റെ സാമീപ്യം ഉണ്ടെങ്കില്‍ അതൊരു സാന്ത്വനമായിരിക്കും . വാര്‍ദ്ധക്യത്തിലുണ്ടാകുന്ന ഒറ്റപ്പെടലിന്റെ ദു:ഖങ്ങളും സന്തോഷവും നിറഞ്ഞ ചുറ്റുപാടുകളെക്കുറിച്ചുള്ളതാണ് ഈ ടെലിഫിലിം. കൃഷ്ണജിത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Generated from archived content: news1_jan20_12.html Author: indira_thuravoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here