ഞങ്ങള്‍ സുഹൃത്തുക്കളായ കുറച്ചുപേര്‍ പേര്‍ ഒന്നിച്ചാണ് ഗവിയിലേക്ക് യാത്ര പോയത് . ഗവി യാത്രക്കുള്ള പെര്‍മിഷന്‍ നേരെത്തെ തന്നെ മേടിചു റൂം ബുക്ക് ചെയ്താണ് ഞങ്ങള്‍ യാത്ര പുറപ്പെട്ടത് പത്തനംതിട്ടയില്‍നിന്നു ഗവിയിലെക്കുള്ള യാത്രയിലെ ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ അതിനുള്ളിലെക്കുള്ള യാത്രയില്‍ ഫോറെസ്റ്റ് വണ്ടിയുടെ കൂടെ ഞങ്ങളുടെ വണ്ടിയും യാത്‌റ തുടര്‍ന്നു . പോകുന്ന വഴി ആന ഇറങ്ങുന്ന വഴിയും ആന പിണ്ഡവും വഴിയില്‍ കണ്ടു . ശബ്ദം ഉണ്ടാക്കാതെ പോകുന്ന ആംബുലെന്‍സും കണ്ടു . അതില്‍ നിറയെ സ്‌കൂള്‍ കുട്ടികള്‍ ആയിരുന്നു . വാഹന സൌകര്യം കുറവായതുകൊണ്ട് അവിടെ താമസിക്കുന്നവരുടെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്ത് ആംബുലെന്‍സില്‍ ആയിരുന്നു .
.കുറച്ചു ദൂരം ഉള്ളിലേയ്ക്ക് യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ പൂന്തോട്ടങ്ങളുടെ നടുവില്‍ പല തട്ടുകളായി കെട്ടിടങ്ങളും മലയും ദൂരെ നിന്നു തന്നെ കാണാമായിരുന്നു . തിരക്കു കുറവുള്ള ശാന്ത സുന്ദരമായ സ്ഥലം ആയിരുന്നു . വിദേശികളെ അവിടവിടെ കണ്ടു . ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടു അവിടെത്തെ ഗൈഡ് റ്റെ കൂടെ പൂന്തോട്ടങ്ങളും സ്ഥലവും ചുറ്റി കണ്ടു . നല്ല തണുപ്പുള്ള അന്തരീക്ഷം ആയിരുന്നു . ഉച്ച കഴിഞ്ഞു ലൈഫ് ജാകെറ്റ് ധരിച്ചു ഞങള്‍ ബോട്ടില്‍ പുഴയുടെ അക്കരെ കാട്ടിലേക്കു വെള്ള ചാട്ടം കാണാന്‍ യാത്രയായി . പാറകള്‍ക്കിടയിലൂടെ ഞങ്ങള്‍ കാട്ടിനുള്ളിലേക്ക് നടന്നു . ഇഴുക്കുള്ള പാറകള്‍ ആയതുകൊണ്ട് കൈ കോര്‍ത്തു പിടിച്ചാണ് കാട്ടിലേക്കുള്ള യാത്ര തുടര്‍ന്നത് . അവസാനം പാറകള്‍ക്കിടയിലൂടെ വെള്ളം ഒഴുകി നിലംപതിച്ചു ചിന്നി ചിതറുന്ന വെള്ളച്ചാട്ടത്തിന്റെ അരികില്‍ എത്തി . ഹായ് രസമായിരുന്നു ആ വെള്ളത്തുള്ളികള്‍ തെറിച്ചു ശരിരത്തില്‍ തട്ടുമ്പോള്‍ .ആ തണുപ്പുള്ള വെള്ളതുള്ളികളുമായി ഞങ്ങള്‍ കുറെ തല്ലുപിടിച്ചു കളിച്ചു .
വൈകുന്നേരം ആയപ്പോള്‍ ഞങ്ങള്‍ തിരിച്ചു വന്നു മല കയറുവാന്‍ തുടങ്ങി. പോകുന്ന വഴി പൊക്കമുള്ള മരത്തില്‍ കയറുവാനായി ഏണി ഉണ്ടാക്കി വച്ചിരിക്കുന്നതു കണ്ടു . അവിടെ ഫോണ്‍ കിട്ടില്ല . ഇതിന്റെ മുകളില്‍ കയറി നിന്നാല്‍ മാത്രമേ ചില സമയത്തു കിട്ടുകയുള്ളൂ .കുരങ്ങുകളുടെ ഊഞ്ഞാല്‍ ആട്ടവും കിളികളുടെ പാട്ടും മരങ്ങളില്‍ തേന്‍ നിറഞ്ഞ തേനിച്ച കൂടുകളും കണ്ടു ഞങ്ങള്‍ മല കയറി .
മുകളില്‍ ചെന്നപ്പോള്‍ എന്താ പറയുക ആകാശം തൊട്ടൊരുമ്മി കുറെ മലകള്‍ . അതില്‍ ഒരു മല ചൂണ്ടി കാണിച്ചിട്ടു അവിടെ ആണ് ശബരിമല എന്നു ഗൈഡ് പറഞ്ഞു തന്നു . തണപ്പു കൂടി കൂടി വന്നപ്പോള്‍ ഞങ്ങള്‍ താഴേക്കു ഇറങ്ങി . ഇരുട്ടി കഴിഞ്ഞാല്‍ അപകടം പിടച്ച സ്ഥലമാണ് മൃഗങ്ങള്‍ ഇറങ്ങുമെന്ന് പറഞ്ഞു ഗൈഡ് തിരക്കിട്ടു ഞങ്ങളെ താഴേക്ക് ഇറക്കി .അപ്പോള്‍ തണപ്പും കൂടി കൂടിവരുന്നുണ്ടായിരുന്നു .
അടുത്ത ദിവസം വെളുപ്പിനു ഉള്‍ക്കാട്ടിലേക്കുള്ള യാത്രയായിരുന്നു . കാട്ടിലെ മൃഗങ്ങളെ നേരിട്ടു കാണുവാനുള്ള യാത്‌റ. വലിയ ശബ്ദങ്ങള്‍ ഒന്നും ഉണ്ടാക്കാതെ കാടു വെട്ടി തെളിച്ച വഴിയിലൂടെ ജീപ്പ് യാത്ര തുടങ്ങി . പോകുന്ന വഴി സാഹസിക യാത്രക്ക് വരുന്നവരുടെ ഏറുമാടവും ചെറിയ കൂടാരങ്ങളും ഇടയ്ക്കു കാണാമായിരുന്നു . ആനയുടെ മുന്നില്‍ നിന്നു പലരും രക്ഷപ്പെട്ട കാര്യം ഗൈഡ് ഞങ്ങളോടു പറഞ്ഞു . ചൂടാറാത്ത ആന പിണ്ധം വഴിയില്‍ കണ്ടപ്പോള്‍ ആന അടുത്തു എവിടെയോ ഉണ്ടെന്നു ഗൈഡ് പറഞ്ഞതനുസരിച്ചു . പേടിയോടെ ആണെങ്കിലും കാട്ടിന്‍ള്ളില്‍ ദൂരെക്കു പോകുന്ന ആനയെ ഞങ്ങള്‍ കണ്ടു . .പോകുന്ന വഴി മലയിടുക്കില്‍ കൂട്ടത്തോടെ കാലമാനുകള്‍ മേയുന്ന സുന്ദരമായ കാഴ്ചകള്‍ കണ്ടു .വീണ്ടും യാത്‌റ തുടര്‍ന്നു കാട്ടിനുള്ളില്‍ ഒരു കിടങ്ങിന്റെ അടുത്തുള്ള പാലത്തിന്റെ അടുത്ത് എത്തി . . അതിനപ്പുറം മൃഗങ്ങളുടെ മാത്രം സ്വന്തം കാടാണ് . അവിടെവരെ മാത്രമേ യാത്രക്കാര്ക്ക് പ്രവേശനമുള്ളൂ .
തിരിച്ചു വരുന്ന വഴി കാടിനുള്ളില്‍ വീടുകെട്ടി താമസിക്കുന്നവരുടെ അടുത്തു നിന്നു കുന്തിരിക്കവും തേനും മേടിച്ചു ഗവിയോടു യാത്‌റ പറഞ്ഞു പോരുമ്പോള്‍ ഉള്‍ക്കട്ടിനുള്ളില്‍ നിന്നു ഒരു കൊമ്പന്റെ അലര്‍ച്ച ദൂരെ കേള്‍ക്കുന്നുണ്ടായിരുന്നു .
Generated from archived content: essay1_oct16_14.html Author: indira_thuravoor
Click this button or press Ctrl+G to toggle between Malayalam and English