ബാലേട്ടന്‍

ഊണു കഴിഞ്ഞ് ഓഫീസില്‍ കംന്വൃുട്ടറില്‍ മെയില്‍ ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആണ് സെല്‍ റിംഗ് ചെയ്തത്.

‘ഹലോ‘

‘ബാലേട്ടന്‍ അല്ലെ’ (അപ്പുറത്തുനിന്ന് സ്ത്രീശബ്ദം).

“അതെ, ആരാണ് സംസാരിക്കുന്നത്”.

‘ബാലേട്ടാ ആലുവായില്‍ നിന്ന് ശാലിനിയാണു വിളിക്കുന്നത്. ആശചേച്ചി എവിടെ ബാലേട്ടാ,” ‘ആശ വീട്ടില്‍ ആണല്ലൊ. ആരെന്നു മനസ്സിലായില്ലല്ലോ”.

“എനിക്കു ആശചേച്ചിയേയും ബാലേട്ടനേയും നന്നായി അറിയാം. കുറെ ദിവസമായി ശ്രമിക്കുന്നു, ഇന്നാണു കിട്ടിയത് ഒരുപാടു സന്തോഷം തോന്നുന്നു ബാലേട്ടാ.”

‘ബാലേട്ടാ എനിക്കൊരു പാട്ടു വേണം” സത്യം ശിവം സുന്ദരം പടത്തിലെ “സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുന്ന അച്ഛനെയാണെനിക്കിഷ്ടെം”. അടുത്ത തിങ്കളാഴ്ച എന്‍റെ അച്ഛന്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. മറക്കാതെ വയ്ക്കണേ ബാലേട്ടാ.

എനിക്ക് മറുപടി പറയാന്‍ അവസരം തരാതെ ഒറ്റശാസത്തില്‍ സംസാരിക്കുകയാണ് ഫോണ് കട്ടായി. .ഉടന്‍. എനിക്കു ഒന്നും മനസ്സിലായില്ല. അപ്പോഴാണ് പ്യൂണ്‍ കയറിവന്നത്.

“സര്‍ മീറ്റിംഗിനുള്ളവര്‍ എല്ലാവരും എത്തി”.. ഞാന്‍ മീറ്റിംഗ് ഫയലുകളുമായി കോണ്ഫ്രറന്‍സ് ഹാളിലേക്കു പോന്നു. മീറ്റിംഗ് കഴിഞ്ഞപ്പോള്‍ മണി ആറായി. വീട്ടില്‍ എത്തിയപ്പോള്‍ ആശ ടി വി യുടെ മുന്നില്‍.

‘ചായ വയ്ക്കട്ടെ ബാലേട്ടാ’.

‘ വേണ്ട, ഇന്നു മീറ്റിംഗിന്‍റെ ഇടയില്‍ കുടിച്ചു. ഞാന്‍ ഒന്നു കുളിക്കട്ടെ’. ആശ വീണ്ടും ടി വി യിലേക്ക് തിരിഞ്ഞു. കുളി കഴിഞ്ഞ് ഞാനും ടി വിയുടെ മുന്നിലേക്ക് ചെന്നിരുന്നു. ആശയുടെ ഇഷ്ടപ്പെട്ട പ്രോഗ്രാമായ പാട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുക്കള ജോലിക്കിടയിലും പാട്ടു കോള്‍ക്കുന്നതിനുവേണ്ടി റേഡിയോ അടുക്കളയില്‍ തന്നെ വച്ചിരിക്കുകയാണ്. പകല്‍ മുഴുവന്‍ ഒറ്റക്കല്ലെ. ശ്യം ബാഗ്ളൂര്‍ പോയതിനുശേഷമാണ് അവള്‍ക്ക് സമയം പോകാത്തത്. അല്ലെങ്കില്‍ അവനുള്ള ഇഷ്ട വിഭവങ്ങള്‍ ഉണ്ടാക്കല്‍ ആണ് മെയിന്‍ പരിപാടി. ടി വി യിലെ അടുത്ത പാട്ടുകേട്ടപ്പോള്‍ ഞാനൊന്നു അറിയാതെ ഞെട്ടി..

“സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുന്ന അച്ഛനെയാണെനിക്ഷിടം” എന്ന പാട്ട് ഒരു കുട്ടി പാടുന്നു.

ഉച്ചക്ക് എനിക്കുവന്ന ആ കോള്‍ ഓര്‍മ്മവന്നു.. ‘ആശയോടു ഉച്ചക്കുവന്ന കോളിനെപ്പറ്റി ഞാന്‍ പറഞ്ഞു. ആശ ചിരിച്ചുകൊണ്ടു ‘അയ്യോ ബാലേട്ടാ ആ കുട്ടി തെറ്റിവിളിച്ചതാ. കൊച്ചിന്‍ FM ലേക്ക് വിളിച്ചതായിരിക്കും. ബാലേട്ടനും ആശചേച്ചിയുമാണ് പാട്ടിന്‍റെ പരിപാടി അവതരിപ്പിക്കുന്നത്. ബാലേട്ടന്‍റെ നമ്പറുമായി ഒരു അക്കത്തിന്‍റെ ചെറിയ വ്യത്യാസമേ ഉള്ളൂ. ഞാന്‍ ഇടയ്ക്കു വിളിക്കാറുള്ളതല്ലെ. കൊച്ചിന്‍ FM ലേക്ക് നമ്മുടെ പേരും അതു തന്നയല്ലെ. അതാണു ആകെ കണ്‍ഷ്യൂന്‍ ആയത്. ബാലേട്ടന്‍ റേഡിയോ കേള്‍ക്കാറില്ലല്ലൊ അതാ പറ്റിയത്’.

‘ഇന്നാണു ഈ പാട്ടു ഞാന്‍ ശരിക്കും ശ്രദ്ധിച്ചത്. ആ പാട്ടുകേട്ടപ്പോള്‍ ആ കുട്ടി പാട്ടും നോക്കിയിരിക്കുമല്ലോ കഷ്ടമായി പോയി മനസ്സു മന്ത്രിച്ചു’.

ചെവ്വാഴ്ച കാലത്ത് ഓഫീസില്‍ എത്തി വണ്ടി പാര്‍ക്ക് ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഫോണ് റിംഗ് ചെയ്തത്.

’ബാലേട്ടന്‍ അല്ലെ ഇതു ശാലിനിയാണു എന്നാലും ബാലേട്ടന്‍ ആ പാട്ടു വച്ചില്ലല്ലോ ഇന്നലെ, ഞാന്‍ കാത്തിരുന്നു കേള്‍ക്കാന്‍’’ ഇത്രയും പറഞ്ഞിട്ട് കസ്റ്റ്മര്‍ വന്നു എന്നുപറഞ്ഞ് ഫോണ്‍ വച്ചു. ആ കുട്ടി തെറ്റി വീണ്ടും വിളിച്ചിരിക്കുന്നു.’

വൈകിട്ട് ആശയോടു പറഞ്ഞപ്പോള്‍ നമുക്കു വിളിച്ചു കാര്യം പറയാം എന്നു പറഞ്ഞു ആശ ആ നമ്പറിലേക്ക് വിളിച്ചു. ശാലിനിയെ അന്വേഷിച്ചു. ആ കുട്ടി പോയി. ഇതു ആലുവാ ബൈപാസില്‍ ഉള്ള സൂപ്പര്‍ മാര്‍ക്കറ്റാണെന്നു പറഞ്ഞു.

ബാലേട്ടാ നമുക്കൊരു പണി ചെയ്യാം. എന്തായാലും കുറച്ച് സാധനങ്ങള്‍ നമുക്കു മേടിക്കുവാന്‍ ഉണ്ട്. നാളെ നമുക്കു അവിടെ വരെ ഒന്നു പോയാലോ, ആ കുട്ടിയോടു കാര്യം പറയാമല്ലോ. ഇവിടെന്ന് അത്ര ദൂരം ഇല്ലല്ലോ..

അടുത്ത ദിവസം വൈകുന്നേരം ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഷോപ്പില്‍ നല്ല തിരക്കായിരുന്നു. ആശ ശാലിനെയെ അന്വേഷിച്ചപ്പോള്‍ ക്യാഷില്‍ ഇരിക്കുന്ന കുട്ടിയാണെന്നറിഞ്ഞു. നല്ലൊരു കുട്ടി. അവിടെ നല്ല തിരക്കായതുകൊണ്ട് ആ കുട്ടിയോടു സംസാരിക്കാന്‍ പറ്റിയില്ല. വീട്ടില്‍ എത്തിയപ്പോള്‍ ആശയാണു ആ കാര്യം പറഞ്ഞത്.

‘കാണാന്‍ നല്ല കുട്ടിയല്ലെ ബാലേട്ടാ, നമുക്കു ആ കുട്ടിയുടെ വിവരങ്ങള്‍ ഒന്നു അന്വേഷിച്ചാലോ,’ അവിടെ വിളിച്ചു ആ കുട്ടിയുടെ വിവരങ്ങള്‍ തിരക്കി. അവര്‍ അവിടെ ജോലിക്കു വന്നിട്ടു ആറുമാസമായി. വീടു കടങ്ങല്ലൂര്‍ ആണ്. ശാലിനീടെ അച്ഛന് അവിടെയായിരുന്നു ജോലി. ഒരു വര്‍ഷം മുന്നേ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി ഉണ്ടായ ആക്സിടന്റില്‍ മരിച്ചു. പകരം കയറിയതാണു. അമ്മ പ്രൈമറിസ്കൂള്‍ ടീച്ചറാണ്. ഒരു അനിയന്‍ മാത്രം. സ്വന്തം ജാതി തന്നെ. പിന്നെ സാമ്പത്തികം കുറച്ചു കൂറവെന്നു മാത്രം. എന്തായാലും ആശക്കു ആ കുട്ടിയെ നന്നായി ബോധിച്ചു. അടുത്ത അവധിക്കു ശ്യാം വന്നപ്പോള്‍ അവനുമായി ഞങ്ങള്‍ ആലോചിച്ചു. ആ കുട്ടി അറിയാതെ തന്നെ അവന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി അവളെ കണ്ടു. അവനും ഇഷ്ടമായി.

അങ്ങനെ താമസിയതെ ശ്യം ശാലിനിയെ കല്യാണം കഴിച്ചു. തെറ്റി വന്ന കോളിനെപ്പറ്റി അറിയിച്ചില്ലായിരുന്നു അവരോട്.

അങ്ങനെ കല്യാണത്തിന്‍റെ അന്നു വൈകുന്നരം വിരുന്നുകാര്‍ എല്ലാം പോയി ഞങ്ങള്‍ മാത്രമായി. ആ സമയത്താണ് ശ്യാം ആ പാട്ടു വച്ചത്.

സൂര്യാനായി തഴുകി ഉറക്കമുണര്‍ത്തുന്ന അച്ഛനെയാണെനിക്കിഷ്ടം .

പാട്ടു കേട്ടപ്പോള്‍ ശാലിനിയുടെ കണ്ണു നിറയുന്നതു കണ്ടു..

‘എന്തിനാ ശാലിനി കരയുന്നത്, നിനക്ക് വെറൊരു അച്ഛനെ കിട്ടിയില്ലെ, ഓര്‍ക്കുന്നുണ്ടോ കൊച്ചിന്‍ FM ബാലേട്ടനെ വിളിച്ചതു. ആ കോള്‍ തെറ്റി എന്‍റെ അച്ഛനാണുകിട്ടിയത്. ആ കോള്‍ ആണ് ഈ കല്യാണം വരെ എത്തിയത്’

‘ശാലിനി എന്താ പറയേണ്ടത് എന്ന് അറിയാതെ അങ്ങനെ തന്നെ നിന്നുപോയി. കണ്ണുനീരില്‍ കുതിര്‍ന്ന ചിരി അവളുടെ മുഖത്തു കണ്ടു.

‘കഥയെല്ലാം ശ്യാം പറയും അല്ലെ ആശേ.’

അതെ ബാലേട്ടാ.. വരു നമുക്കു എല്ലാവര്‍ക്കും ഊണു കഴിക്കാം. ആശ വിളിച്ചു. അപ്പോഴും ആ പാട്ടു അവസാനിച്ചില്ലായിരുന്നു.

“ഞാനൊന്നുകരയുമ്പോള്‍ അറിയാതെ തഴുകുന്ന അച്ഛനെയാണെനിക്കിഷ്ടം.“

Generated from archived content: story1_aug20_11.html Author: indira_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here