പുതിയ കഥയുടെ സങ്കീർണ്ണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദുവിന്റെ കഥകളിൽ തെളിയുന്നത്. ബഹുമുഖമായ ദിശാബോധം, പുനർവായനയ്‌ക്കു വിധേയമായ സൗന്ദര്യശാസ്‌ത്രം, അപ്രതീക്ഷിതത്വസ്വഭാവമുളള ചിന്താവിന്യാസം, നർമ്മത്തിന്റെ നിർമ്മമത, ബലപ്പെടുത്തിയ ജീവിതനിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധ സമീപനം എന്നിങ്ങനെയുളള ഇന്നത്തെ എഴുത്തിനോടു ചേർത്തു വായിക്കേണ്ട സൂചകങ്ങൾ ഈ കഥകളുടെ ആധുനികമായ ആഖ്യാന വൈദഗ്‌ദ്ധ്യത്തിന്റെ ഭാഗമാണ്. – സക്കറിയ
ചെറ്റ, ആൺവണ്ടികൾ, മഴയുടെ ചെറിയ കാലടയാളങ്ങൾ, ആദിയിൽ ജാരനുണ്ടായി, അന്ന(അ)പൂർണ്ണയുടെ പട്ടികൾ, ഒരു ലെസ്‌ബിയൻ പശു തുടങ്ങിയ പത്തു കഥകൾ. ഇന്ദുവിന്റെ ആദ്യ കഥാസമാഹാരം.
2003,
വില – 45.00,
പേജ് – 100.
Generated from archived content: oct15_book.html Author: indhu_v_menon