ദി ഡെഡ് ഓഫ് നൈറ്റ്

ആരോമലേ ,നിന്‍ ദുരവസ്ഥയോര്‍ത്തെനി-
ക്കാധിയേറീടുന്നു നാടോടിബാലികേ.
പാതിവിശപ്പുമടക്കി സംതൃപ്തയായ്
അമ്മയ്ക്കരികിലുറങ്ങാന്‍ കിടന്നു നീ
പാതയോരത്തന്നുറങ്ങിയ നിന്റെ
മുഖശ്രീ തെളിഞ്ഞു പൊന്നമ്പളി വെട്ടത്തില്‍
പാതിരാവില്‍ വന്നു നിന്നെയാ കശ്മലന്‍
അയ്യോ! അതോര്‍ത്താല്‍ തളരുന്നു മാന‍സം
മര്‍ത്ത്യമനസ്സു മരവിച്ചു പോകുമി
കാട്ടാള രീതിയ്ക്കായെന്തു ചെയ്യേണ്ടു നാം
കള്ളു കുടിച്ചു കഞ്ചാവു വലിപ്പതോ?
മര്‍ത്ത്യരുമിത്തര ചിത്തരായ്ത്തീരുവാന്‍
ബോധമില്ലാത്തവര്‍ക്കാകുമോ ബോധവും
ചൊല്ലിക്കൊടുത്താലതുള്ളില്‍ നിറയ്ക്കുവാന്‍
ലോകരേ നാമിതിന്നെത്രനാളായറി-
ഞ്ഞുള്ളു പിടയ്ക്കുമീ ബാലികാ പീഢനം
ഇന്നിതാ ലോക വനിതാ ദിനവുമായ്
ഇന്നു തന്നെ നമുക്കൊന്നിച്ചു നീങ്ങണം
ലക്ഷ്യത്തിലെത്തും വരെ പൊരുതേണമീ-
പൈശാചികത്വത്തിന്‍ വേരറുത്തീടുവാന്‍

Generated from archived content: poem1_mar23_13.html Author: indhira_sevoli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here