പ്രണയദീപം

കാലത്തിന്റെ കൈപിടിച്ചു

ബാല്യമകന്ന നാളുകളിൽ

കൗതുകങ്ങളറിവുകളിലേക്ക്‌

പാതയൊരുക്കിയ നാളുകളിൽ

പുത്തനറിവുകൾ മോഹങ്ങൾ

സമ്മാനിച്ച നാളുകളിൽ

ആശ്വാസസങ്കല്‌പങ്ങൾ

പെയ്‌തിറങ്ങിയ നാളുകളിൽ

സ്വപനങ്ങൾക്കു രൂപഭാവങ്ങൾ

വന്നെതെന്നെന്നറിഞ്ഞില്ല

അവയ്‌ക്ക്‌ നിന്നോട്‌ സാമ്യം

വന്നതെന്നെന്നറിഞ്ഞില്ല

സാമ്യസാദൃശ്യങ്ങൾ

സമമായതെന്നെന്നറിഞ്ഞില്ല

പ്രണയമെന്നിൽ നാമ്പിട്ടതു

എന്നുമുതൽക്കെന്നറിഞ്ഞില്ല

നിൻ സാമീപ്യമേറേ

ഞാനൊന്നും മോഹിച്ചു

നിൻ പദനിസ്സ​‍്വനമേറേ

ഞാനെന്നും കാതോർത്തു

നിൻ മൊഴിനാദമേറേ

ഞാനെന്നും കൊതിച്ചു

നിന്നെ എന്റേതേക്കാനേറേ

ഞാനെന്നും ആശിച്ചു

അസ്‌തമയസൂര്യനിൽ നിന്നു

കടംകൊണ്ട നിന്നരുണനിറവും

കുളിർക്കാറ്റിൽ തത്തികളിച്ചിരുന്ന

നിൻ കുറുനിരകളും

മുത്തുമണി വാരിവിതറും

നിൻ മുല്ലപൂംപുഞ്ചരിയും

നീ ചൂടിയെത്തുമായിരുന്ന

ചെമ്പകപൂവിൻ നറുമണവും

എന്റെ നിത്യജീവനിൽ നീ

മാത്രം നിറഞ്ഞു നിൽക്കവേ

സ്വപ്‌നങ്ങളിലായിരമായിരം

വർണ്ണങ്ങൾ നിറയവേ

പ്രണയസാക്ഷാത്‌കാരത്തിൻ ജയഭേരി

കാതിൽ വന്നലക്കവേ

നിന്നിലെ നിന്നെ, എന്നിലെ എന്നിലേക്കു

ചേർക്കാനയിട്ടടുക്കവേ

ഒരായിരം ചോദ്യങ്ങളുയർന്നു,

ചങ്കുതകർത്തെതിർപ്പുകൾ വന്നു

സ്വന്തബന്ധസാഹചര്യങ്ങൾ തടസ്സമായി നിന്നു

നിസ്സഹായനായി നോക്കിനിൽക്കവേ,

എന്നേയും കടന്നു

കൈയെത്താദൂരത്തേക്ക്‌,

കണ്ണെത്താമറയത്തേക്ക്‌

നീ പോയ്‌ മറഞ്ഞു

ഇല്ലയിനിയൊരു മടങ്ങി

വരിവില്ലെന്നറിയാമെങ്കിലും

വല്ലാതെ മോഹിച്ചു

പോകുന്നൊരു ദർശനം

ഇല്ലമായുന്നില്ലെൻ ചിത്തത്തിൽ

നിന്നു നിൻ ഛായാചിത്രം

ഇല്ലണയുന്നില്ലെന്നുള്ളിൽ തെളിഞ്ഞു

നില്‌ക്കുമീ പ്രണയദീപം.

Generated from archived content: poem1_dec11_09.html Author: hs.ahamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here