നിഷ്‌ഫലം!
വിട….
ആനുകൂല്യങ്ങളിൽ പോലും
കാപട്യം
ചിലത് നിന്നെ കോലം മാറ്റുന്നു
മറ്റു ചിലത് നിന്നെ പ്രലോഭിപ്പിക്കുന്നു
മാലാഖമാർ
പൊടുന്നനെ…..
വെളിപാടു പോലെ
കുരുന്നുകളുടെ ഒരു പ്രവാഹം
അവരുടെ കുഞ്ഞു വട്ടക്കണ്ണുകൾ
എന്റെ ഹൃദയത്തിൽ നട്ട
പകയുടെ ജ്വരത്തിൽ നിന്ന്
അകലേക്കവർ എന്നെ
വലിച്ചു കൊണ്ടുപോയി.
……………………………………..
സാംസ്‌കാരിക സംഘട്ടനങ്ങൾ
സ്വാദ്
കാപ്പിക്കടയിലെ (അല്ലെങ്കിൽ അതുപോലിടത്തെ) വായന
അതീവ ഹൃദ്യം
ചിലപ്പോൾ നീ പുസ്‌തകത്തിന്റെ ഇരുകരകൾക്കിടയിൽ മുങ്ങുന്നു
പിന്നീടു നീ മിഴി മേൽപ്പോട്ടുയർത്തുമ്പോൾ
മനോജ്ഞമായ രണ്ടു കണ്ണുകൾ
ആർത്തിയോടെ ഗൂഡം നിന്നെ
വിഴുങ്ങുന്നത് നീ കാണുന്നു.
അല്ലെങ്കിൽ നീ നിന്നിൽ
വിടർന്ന് പുഷ്‌പിതമായ മാറിടമായി
വിളങ്ങുന്നു
അപ്പോൾ ജ്ഞാനത്തിന്റെ ചാട്ടകൾ
നിന്നെ ദാസ്യപ്പെടുത്തിയ
മോഹാലസ്യത്തിൽ നിന്ന് നീ ഉണരുന്നു.
സ്‌ത്രൈണ ധൂർത്ത്
ഈ വിരുന്നൊക്കെയും
സ്‌ത്രീകളുടെ വക
അതിനിടെ എന്റെ ചിരപരിചിതനായ
സ്‌നേഹിതനെവിടെ?
ഒരു പെണ്ണിന്റെ മായയിൽ
അല്ലെങ്കിൽ
ഒരു പിടക്കോഴിയുടെ തുടയിൽ
സ്വപ്‌ന മുഗ്‌ധനായി
അയാളുടെ ആയുസ്സ്
കൂനനായിപ്പോയി!
വിളി
നാസിർ ബദ്‌രി
മരുഭൂമി,
ഇപ്പോൾ നീ എവിടെയാണ്?
നിന്റെ ശ്വാസകോശങ്ങളിൽ
ഞാൻ നിക്ഷേപിച്ച മുഖത്തിന്റെ
മുദ്ര ഇപ്പോഴും സുദൃഡമാണോ?
മരുഭൂമീ,
ഇപ്പോൾ നീ എവിടെയാണ്?
എന്റെ പീഡകൾ കൊണ്ട്
നീ മുലയൂട്ടിയ എന്റെ അമ്മ
എന്നെ ഓർക്കുന്നുണ്ടോ?
എന്റെ വസ്‌ത്രങ്ങൾ മാറ്റി
പുതിയവ ഉടുത്തു
മരുഭൂമീ,
ഇപ്പോൾ നീ എവിടെയാണ്?
ആരോ പറഞ്ഞ പോലെ
………………………………………..
അതോ കവിത അവന്
ആധി അനന്തരാവകാശമായി
നൽകുകയും
മാനവന്റെ യാത്രാ സംഘങ്ങൾ
വിദൂരമായ തുറമുഖങ്ങളിൽ
ചിന്നിച്ചിതറുകയും ചെയ്‌തോ?
മനസ്സിലെ വ്രണം
എന്നെ കൊല്ലാതിരുന്നെങ്കിലെന്ന്
എത്രമേൽ ഞാൻ ആശിച്ചു!
പെരുവഴികൾക്ക്
ഒരുപാട് നടവഴികളുണ്ട്.
Generated from archived content: poem1_april30_11.html Author: hilal_hajri