അവനും ഉണ്ട് ചില മോഹങ്ങൾ …..

പതിവ് പോലെ ഇന്നും അവന്റെ ഉറക്കം കടത്തിണ്ണയില്‍ തന്നെയായിരുന്നു ,തലയിലെ മരവിപ്പ് ഇപ്പോഴും ഉണ്ട് , ഓര്‍മ വെച്ച നാള്‍ മുതല്‍ അവന്റെ ജീവിതം ഇങ്ങനെത്തന്നെ ,അച്ഛനും അമ്മയും കാണിച്ച ബുദ്ധി മോശത്തിന്റെ ഇരയായി അവന്‍ ഇന്നും ജീവിക്കുന്നു , ഓടിച്ചാടി കളിക്കേണ്ട ബാല്യ കാലം തെരുവോരങ്ങളില്‍ ജീവിച്ചു തീര്‍ക്കുന്നു , അച്ചനാരെന്നോ ,അമ്മയാരെന്നോ ഒരു നിശ്ചയവും ഇല്ല , നകര വീഥിയിലൂടെ നടന്നു നീങ്ങുമ്പോള്‍ പല കാഴ്ചകളും അവന്റെ കണ്ണില്‍ പതിയും … കളിപ്പാട്ടങ്ങളും , മിഠായിപ്പൊതികളുമായി നീങ്ങുന്ന കുട്ടികളെ കാണുമ്പോള്‍ അവന്റെ കണ്ണുകള്‍ അറിയാതെ നിറയും , മാതാപിതാക്കളുടെ കയ്യും പിടിച്ച് , അവര്‍ ആര്‍ത്തുല്ലസിച്ചു നടക്കുമ്പോള്‍ അറിയാതെ പല ആഗ്രഹങ്ങളും ആ കുഞ്ഞു മനസ്സില് ജനിക്കും, പക്ഷെ ആരും അവനെ ഗൌനിക്കുന്നില്ല , കീറിപ്പറിഞ്ഞ വേഷവും , മുഷിഞ്ഞ ശരീരവും നോക്കി പലരും മുഖം തിരിച്ചു നടക്കുന്നു …. എല്ലാവരും അവരവരുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് .

ഒര്ക്കാന്‍ സന്തോഷത്തിന്റെ ഒരു നിമിഷം പോലും അവന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല ,അക്ഷരങ്ങളുടെ ലോകം അവന് അന്യമാണ് , പുത്തനുടുപ്പിട്ട്്, ബാഗും തോളിലേറ്റി അവന്റെ സമയപ്രായക്കാര്‍ നടന്നു നീങ്ങുമ്പോള്‍ നിസ്സഹായതയോടെ അവന്‍ നോക്കി നില്ക്കും , കൂട്ടുകൂടാന്‍ കൂട്ടുകാരില്ല , അതിരാവിലെ എഴുന്നെല്‍പ്പിച്ച് , കുളിപ്പിച്ച് ഉടുപ്പ് ഇടീച്ചു .. വയറു നിറയെ ഭക്ഷണവും നല്കി സ്‌കൂളിലേക്ക് പറഞ്ഞു വിടാന്‍ അമ്മയില്ല ,വൈകുന്നേരങ്ങളില്‍ സമ്മാനപൊതികളുമായി അവന്റെ അച്ഛന്‍ വരില്ല , അക്ഷരങ്ങളുടെയും , അക്കങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ച് ഉയര്ത്താന്‍ അധ്യാപകരില്ല.

വിശാലമായ ലോകമാണ് അവന്റെ വിദ്യാലയം , അതിലെ കൈപ്പേറിയ അനുഭവങ്ങളാണ് അവന്റെ അദ്ധ്യായങ്ങള്‍ , ചീറിപ്പായുന്ന വാഹനങ്ങളുടെ ചൂളംവിളിയാണ് അവന്റെ സംഗീതം , തെരുവ് നായ്ക്കളും , കന്നുകാലികളും ആണ് അവന്റെ കൂട്ടുക്കാര്‍ , അങ്ങാടിയില്‍ നിന്നും വലിച്ചെറിയുന്ന പച്ചക്കറികളും , പഴങ്ങളും ആണ് അവന്റെ ഭക്ഷണം. പുതു വസ്ത്രത്തിന്റെ ഗന്ധം ആ കുഞ്ഞുമേനി അറിഞ്ഞിട്ടില്ല, ഫേസ് ക്രീമിന്റെ നനവറിയാത്ത ആ പിഞ്ചു മുഖത്ത് കണ്ണീരിന്റെ ഉപ്പുകനങ്ങള്‍ തളം കെട്ടി നില്ക്കുന്നു , ബേബി പൗഡറിന്റെ സ്പര്‍ശന്മേല്‍ക്കേണ്ട ആ കുഞ്ഞു മേനിയില്‍ കണ്ണീരില്‍ ചാലിച്ച മണല്‍ത്തരികള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു .

ഒരു നേരം വയറു നിറക്കാന്‍ വകയില്ലാതെ , വിശപ്പിനെ ഭയന്ന് അവന്‍ ജീവിക്കുമ്പോള്‍ , പലരും വയറ കുറയ്ക്കാനും , കഴിച്ച ഭക്ഷണം കൂടിപ്പോയതിന്റെ പേരില് അത് ദഹിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് . എസിയുടെ തണുപ്പും , കമ്പിളിപ്പുതപ്പിന്റെ ചൂടും ആ കുഞ്ഞു മേനി അറിഞ്ഞിട്ടില്ല , മരം കോച്ചുന്ന തണുപ്പും , അസഹ്യ മായ ചൂടും , കോരിച്ചൊരിയുന്ന മഴയും അവന്റെ ജീവിതത്തില്‍ പ്രഹരമെല്പ്പിച്ചു കൊണ്ടേയിരുന്നു ..

ഇടിയുടെ ഘോര ശബ്ദം കേള്‍ക്കുമ്പോള്‍ ആ കുഞ്ഞു മനസ്സ് ഒന്ന് പിടയും , ശക്തമായ കാറ്റ് വീശുമ്പോള്‍ നിസ്സഹായതയോടെ ഇരു കൈകളും കൂപ്പി ആ പാവം ഒരു മൂലയില്‍ ഒതുങ്ങും ….എല്ലം കഴിഞ്ഞു നന്നായി ഒന്ന് പനിക്കും …. പക്ഷെ ചെറുതായി ഒന്ന് പനിക്കുമ്പോള്‍ തന്നെ നെറ്റിയിലും , കഴുത്തിലും കൈവെച്ച് പരിഭാവപ്പെടാന്‍ അവനിക്ക് ആരും ഇല്ലല്ലോ … …എന്നാലും അവന്‍ ജീവിക്കുകയാണ് നാമെല്ലാം ജീവ്ക്കുന്ന ഈ ലോകത്ത് ….. എത്ര കിട്ടിയാലും …. മതിവാര്‍ത്ത …ആര്‍ത്തിപിടിച്ച് , സ്വാര്‍ഥന്മാരായ നമ്മുടെ ഇടയില്‍ …

സുഖഭോഗങ്ങള്‍ തേടി … കൊട്ടാരങ്ങള്‍ കെട്ടി …. കല്യാണത്തിന്റെ പേരിലും … വിരുന്നിന്റെ പേരിലും … വിനോദത്തിന്റെ പേരിലും ധൂര്‍ത്തടിക്കുമ്പോള്‍ … ഓര്ക്കുക ഇതുപോലുള്ള പല ജീവനുകള്‍ നമുക്ക് ചുറ്റും മരിച്ചു ജീവിക്കുന്നുണ്ട് … സ്വരത്ത താല്‍പ്പര്യങ്ങള്‍ വെടിഞ്ഞു നിസ്വര്തമായ ചില പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭഗത് നിന്നും ഉണ്ടാവട്ടെ ….. ഒരു അനാഥക്കുട്ടിയെയെങ്കിലും നമുക്ക് കൈപിടിച്ച് ഉയര്താം … അവരുടെ സ്വപ്നങ്ങള്ക്ക് ചിറകു നല്കാം … പറക്കട്ടെ അവരും … ഈ ലോകത്തിന്റെ അനന്തതയിലേക്ക് ….. മനുഷ്യ കുലത്തിന്റെ നന്മയിലേക്ക് …

Generated from archived content: story1_sep11_15.html Author: hilal_ap_adhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here