പീഡനത്തിന്റെ പിന്നാമ്പുറങ്ങള്‍

പീഡനം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സ്ത്രീകല്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമമാണ് . അത് തന്നെയാണ് നാം ചര്ച്ച ചെയ്യുന്നതും . നമ്മുടെ രാജ്യത്തിന്റെ യശസ്സിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്‌നമാണ് സ്ത്രീ പീഡനം . പിഞ്ചോമന മക്കള്‍ മുതല്‍ അമ്മൂമ്മ മാര്‍ വരെ പീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്നു . നിയമ പാലകരും , നിയമ വിദഗ്ദരും , അധ്യാപകരും തുടങ്ങി രാഷ്ട്രീയ ,സാമൂഹിക , സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതന്മാര്‍ വരെ ഇതില്‍ പ്രതികളാണ് . പ്രായോഗിക വിദ്യാഭ്യാസത്തിന്റെയും , ധാര്‍മിക ബോധത്തിന്റെയും അഭാവം ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്

പുരുഷന്മാര്‍ ആകര്ഷിക്കുന്ന വിധത്തിലുള്ള സ്ത്രീയുടെ വസ്ത്ര ധാരണവും , നടത്തവും , മേനി പ്രദര്‍ശനവും ആണ് പീഡനതിന്റെ പിന്നിലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു . എന്നാല്‍ നമ്മുടെ രാജ്യത്തെക്കാളും വളരെ സാംസ്‌കാരിക ശൂന്യമാന് പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളുടെ വസ്ത്ര ധാരണയും നടത്തവും . പക്ഷെ അവിടെ ഇത്രയും വര്‍ധിച്ച തോതിലുള്ള പീഡനങ്ങള്‍ നടക്കുന്നതായി അറിയുന്നില്ല .

ഇവിടത്തെ നിയമത്തെയും , സമൂഹത്തെയും വിശ്വസിച്ചു പുറത്തിറങ്ങുന്ന നമ്മുടെ അമ്മ പെങ്ങന്മാര്‍ക്ക് നേരിടേണ്ടി വരുന്നത് ക്രൂരമായ ആക്രമങ്ങളാണ് .

വിദ്യാഭ്യാസ സ്ഥാപനങ്ങളും , മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും ആണ് ഇത്തരത്തിലുള്ള പൈശാചിക ചൂഷണങ്ങള്‍ക്ക് വേദിയാകുന്നത് എന്ന് ഓര്‍ക്കുമ്പോഴാണു നമ്മുടെ സഹോദരിമാരുടെ ഭാവി ഓര്‍ത്ത് ആകുലപ്പെടുന്നത് .

മാതാപിതാക്കളുടെ തിരക്കേറിയ ജീവിതവും , രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയ വിനിമയത്തിന്റെ അഭാവവും മൂലം അവര്ക്ക് കുട്ടികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. അത് കൊണ്ട് കയറൂരി വിട്ട കാളയെ പോലെ സമൂഹത്തില്‍ വളരുകയും , മദ്യത്തിനും ,മയക്കു മരുന്നിനും അടിമയാവുകയും ലൈംഗിക കാമം ശമിപ്പിക്കാന്‍ സ്വന്തം പെങ്ങളെ യോ , മകളെയോ ഉപയോഗിക്കാന്‍ പോലും മടിക്കാത്ത മൃഗങ്ങള്‍ പോലും നാണിക്കുന്ന ഒരു സംസ്‌കാരം അവന്‍ പുറത്തെടുക്കുകയും ചെയ്യുന്നു . മുതിര്‍ന്നവരുടെ വാക്കുകള്‍ ചെവി കൊള്ളാനോ, അതനുസരിക്കാനോ ഇന്നത്തെ തലമുറ തയ്യാറല്ല . അവരെ പഴഞ്ചന്മാരായും , അറിവില്ലാത്തവരായും മുദ്ര കുത്തുന്നു .. ഇന്റെര്‍നെറ്റിന്റെയും, വിവര സാങ്കേതിക വിദ്യയുടെയും അനിയന്ത്രിതവും , വികലവും ആയ ഉപയോഗം നമ്മുടെ തല മുറയെ തല തിരിച്ചു വിട്ടു . സൗഹൃദത്തിനും , സല്‍പ്രവര്‍ത്തിക്കും ഉപയുക്തമാക്കേണ്ട സോഷ്യല്‍ മീഡിയകളെ നാം സാമൂഹിയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, ആഭാസങ്ങള്‍ക്കും ഉപയോഗിക്കുന്നു.

നീലച്ചിത്രങ്ങളുടെ അതി പ്രസരവും , വികലമായ ലൈംഗിക ചിന്തകളും, മാനസീക വൈകല്യവും പീഡനതിനു കാരണമാകുന്നു. കാമ ദാഹം തീര്‍ക്കാന്‍ അച്ഛന്‍ മകളെയും , സഹോദരന്‍ സഹോദരിയെയും , അധ്യാപകര്‍ വിദ്യാര്‍ത്ഥികളെയും എന്തിനു ഏറെ പറയണം നൊന്തു പെറ്റ് പോറ്റി വളര്‍ത്തിയ സ്വന്തം അമ്മക്ക് നേരെയും അവന്റെ കാമ ശരങ്ങള്‍ അഴിച്ചു വിടുന്നു.

ഇതൊക്കെ തടയാന്‍ കര്‍ശനമായ നിയമം നിലവിലുണ്ട് എങ്കിലും നിയമം നടപ്പാക്കുന്നതിനുള്ള കാല താമസവും , നിയമത്തിലെ പഴുതുകളും കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു . മാന്യ മായതും , സംസ്‌കാരത്തിന് യോജിച്ചതുമായ വസ്ത്ര രീതികളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും , അത് ശീലിപ്പിക്കുകയും ചെയ്യുക . സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവല്ക്കരിക്കുക ,കര്‍ശനവും , വേഗതയും ആയ ശിക്ഷ നടപ്പാക്കുകയും ശക്തമായ ബോധവല്ക്കരണവും , ലഹരി വസ്തുക്കളുടെ നിയന്ത്രണവും , ഇവയൊന്നും കൂടാതെ സ്വന്തം ശരീരത്തെയും , മനസ്സിനെയും നിയന്ത്രിക്കുകയും ചെയ്താല്‍ സ്ത്രീ പീഡനം പോലുള്ള സമൂഹത്തെ കാര്‍ന്നു തിന്നുന്ന മിക്ക കുറ്റ കൃത്യങ്ങളും നിയന്ത്രണ വിധേയമാക്കാനും , നല്ല ഒരു ഭാവി തലമുറയെ കെട്ടിപ്പടുക്കാനും നമുക്ക് സാധിക്കും.

Generated from archived content: essay1_agu27_14.html Author: hilal_ap_adhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here