മുഖങ്ങൾ

ആൾക്കൂട്ടത്തിൽ

ഒറ്റപ്പെട്ടു പോയ

നിന്റെ മുഖത്തെ

ഞാനോർക്കുന്നു.

ചിതറിതെറിച്ച

നിന്റെ

കണ്ണാടികൾ

അതിലുണ്ട്‌.

തിരിഞ്ഞു നീ

എന്നെക്കാണുക

നിത്യ ദുഃഖത്തിന്റെ

നേരിയ

നിഴൽ ചേർന്ന

എന്റെ മുഖം

നിനക്കൊരാശ്വാസമാകും.

Generated from archived content: poem1_aug1_09.html Author: haritha_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English