(ഉള്ളുരുകി പശ്ചാത്തപിക്കുന്ന ഒരു ഹാജിയുടെ മനസ്സിലൂടെ…..)
ലബ്ബെയ്‌ക്കുള്ളാഹുമ്മ ലബ്ബെയ്‌ക്ക്…. (അള്ളാഹുവേ നിന്റെ വിളിക്ക് ഞാൻ
വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു….)
നീരിനായ് ചങ്ക് വറ്റുന്നു
ഞരമ്പുകൾ ചുരുങ്ങുന്നു
ഉറ്റുന്ന കണ്ണുനീരും
ഉരുകുന്ന വിയർപ്പിൻ കണങ്ങളും…!
എന്നെ ഓർമപ്പെടുത്തുന്ന
ബലിയുടെ മുരളലും
അലറുന്ന മുറവിളികളും
ഞാൻ മറന്നുപോയ
ഏഴിടം ചുറ്റി മുത്തം നല്‌കേണ്ട
‘കറുത്ത കല്ല്’
മോന്തിക്കുടിക്കേണ്ട
മണൽ തരിയിലെ നീരുറവയും….!
മുൻപൊരിക്കൽ;
ദൈവ കല്‌പനക്കൊപ്പം
വലയം വെക്കുന്ന പറവകളും
ഇളം കയ്യിൽ പിടിച്ചു നടക്കുന്ന
ദിവ്യ പുരുഷനും
ആജ്ഞയും കാത്ത്
കഴുത്തിലമർന്ന മരവിച്ച ഉടവാളും….!
നാളെ;
ഉച്ച സൂര്യൻ
ഒരു ചാൺ ഉച്ചിയിൽ
പാപക്കറകൾ തലോടിയ-
രോമ കൂപങ്ങൾക്കു മുന്നിൽ….!
ഇന്ന്
സംസം ഒഴുകുകയാണ്….
പാപക്കറകൾ കഴുകിക്കളയുന്നതിന്ന്…!
Generated from archived content: poem3_mar20_10.html Author: haris
Click this button or press Ctrl+G to toggle between Malayalam and English