റഷ്യാനെറ്റ് അവതരിപ്പിക്കുന്ന “ഐഡിൽ സ്‌റ്റോപ് സിംഗർ 2009”- ന്റെ പ്രവേശന പരീക്ഷയാണ് ഇത്. അറുപതു ശതമാനത്തിനു മുകളിൽ മാർക്ക് കിട്ടുന്നവർക്കു മാത്രമെ പ്രവേശനമുണ്ടാകുകയുളളൂ.
ഭാഗം1
പാട്ടിന്റെ വരികൾ പൂരിപ്പിക്കുക.
1) നാലുമണിപൂവെ നാലുമണിപൂവെ………………ഉണർന്നു.
* ആട്
* നാട്
* ഫ്രാഡ്
2) മൂളാതെടി മൈനേ……………….. ഉറങ്ങണ സമയത്ത്
* അപ്പുക്കുട്ടൻ
* മണിക്കുട്ടൻ
* കുഞ്ഞിക്കുട്ടൻ
3) വാലിട്ടെഴുതിയ നീലകടക്കണ്ണിൽ………………..
* തേളോ
* മുളേളാ
* മീനോ
4) ഇലഞ്ഞിപ്പൂമണം…………വരുന്നു….. ഇന്ദ്രിയങ്ങളിൽ അതു പടരുന്നു
* നടന്നു
* ടാക്‌സിയിൽ
* ഒഴുകി
5) എന്റെ ഖൽബിലെ………………… നീ നല്ല പാട്ടുകാരാ
* പേക്കിനാവ്
* വെണ്ണിലാവ്
* പാൽനിലാവ്
6) ദേവീ ശ്രീദേവീ………. വരുന്നു…
* പേടി
* ഡാഡി
* തേടി
7) ഓമലാളെ കണ്ടുഞ്ഞാൻ………………
* ബസ്‌റ്റാന്റിൽ
* പൂങ്കിനാവിൽ
* പേക്കിനാവിൽ
8) ഓ… പ്രിയേ…. പ്രിയേ നിനക്കൊരു…………..
* ഐപോഡ്
* വാക്‌മാൻ
* ഗാനം
9) ആരാരോ ആരിരാരോ……………ആരാരോ
* സൂസിമോൾ
* കെട്ടിച്ചയച്ച മോൾ
* അച്ചന്റെ മോൾ
10) ചിപ്പിവള കിലുങ്ങുുന്ന പോലെ……….. പെണ്ണേ
* വായിട്ടടിക്കുന്ന
* പൊട്ടിപ്പൊട്ടി ചിരിക്കുന്ന
* അലമുറയിടുന്ന
ഭാഗം 2
രാഗം അടിസ്ഥാനമാക്കിയുളള ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. കർണ്ണാടക സംഗീതത്തിൽ പ്രാവീണ്യം ഉളളവർക്കുളള ചോദ്യങ്ങളാണ്. ഓരോ ഗാനവും ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുത്തെഴുതുക.
1) “അകലെ അകലെ നീലാകാശം”
* ഇരുപ്പുകേശി
* കിടപ്പുകേശി
* ചാരുകേശി
2) “ആരെയും ഭാവ ഗായകനാക്കും”
* മോഹനരാഗം
* രമേശരാഗം
* സുന്ദരേശരാഗം
3) “അരയന്നമേ ആരോമലെ ദമയന്തിയ്‌ക്കായ് ദൂരുമായ്”
* പന്തുവരാളി
* കബഡിവരാളി
* ക്രിക്കറ്റുവരാളി
4) “ആറാട്ടു കടവിങ്കൽ അരയ്‌ക്കൊപ്പം വെളളത്തിൽ”
* ഫ്രാൻസ്
* കാനഡ
* സ്‌പെയിൻ
5) “പ്രമദവനം വീണ്ടും”
* വാക്ക്
* ജോഗ്
* റൺ
6) “അനുരാഗിണി ഇതായെൻ കരളിൽ”
* ലീലാമണി
* കല്ല്യാണി
* കൊച്ചമ്മിണി
7) “കേരളം കേരളം കേളികൊട്ടുയരുന്ന കേരളം”
* തിരുവാഭരണം
* ശങ്കരാഭരണം
* സ്വർണാഭരണം
ഭാഗം 3
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
1) “കളളി പൂങ്കുയിലെ” എന്ന ഗാനം ഏതു ചിത്രത്തിലേതാണ്?
* പൂരപറമ്പിൽ ആൺവീട്
* സർക്കാർ ഭൂമിയിൽ ആൺവീട്
* മേലേപറമ്പിൽ ആൺവീട്
2) ഈ പ്രോഗ്രാമിന്റെ അവതാരിക ഏതുതരം വസ്‌ത്രം അണിയുന്നതാണ് നിങ്ങൾക്കു താൽപര്യം?
* സ്ലീവ് ലെസ്സ്
* ഹൂക്ക് ലെസ്സ്
* ഷെയിം ലെസ്സ്
3) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും പുരുഷനായ ഒരു ജഡ്‌ജിൽ നിന്നും പതിവായി കേൾക്കാറുളള ഒരു വാക്ക് ഏതാണ്?
* അധോഗതി
* പരഗതി
* സംഗതി
4) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും ദീദിയിൽ നിന്നും പതിവായി കേൾക്കാറുളള ഒരു വാക്ക് ഏതാണ്?
* ഒപ്‌റ്റിമിസ്‌റ്റിക്ക്
* റിയലിസ്‌റ്റിക്ക്
* ഫന്റാസ്‌റ്റിക്ക്
5) “കണ്ണാം തുമ്പി പോരാമോ എന്നോടിഷ്‌ടം കൂടാമോ” എന്ന ഗാനം ഏതു ചിത്രത്തിലേതാണ്?
* കാക്കോത്തിക്കാവിലെ വ്യാജസിദ്ധന്മാർ
* കാക്കോത്തിക്കാവിലെ ഭൂമി കൈയേറ്റം
* കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ
5) “ആനക്കെടുപ്പത് പൊന്നുണ്ടേ” എന്ന ഗാനത്തിൽ ആരുടെ പക്കൽ കൂടുതൽ പൊന്നുണ്ടെന്നാണ് ഉദ്ദേശിക്കുന്നത്?
* സന്തോഷ് മാധവൻ
* തങ്കു ബ്രദർ
* പാസ്‌റ്റർ യോഹന്നാൻ
Generated from archived content: homour1_july21_08.html Author: harikumr_humour
Click this button or press Ctrl+G to toggle between Malayalam and English