രാഷ്‌ട്രീയ പരൂക്ഷ

1. വയറിന്റെ വലുപ്പം കുറച്ചാൽ വിലക്കയറ്റം തടയാമെന്നു കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ?

– മുല്ലക്കര രത്‌നാകരൻ

2. അരിക്കുപകരം പാലും മുട്ടയും കഴിക്കാമെന്നു പാവപ്പെട്ടവരെ ഉദ്‌ബോധിപ്പിച്ച മഹാൻ?

– സി.കെ. ദിവാകരൻ

3. ഓടുന്ന വിമാനത്തിൽ, ചലനശേഷി ഇല്ലാത്ത കൈകൊണ്ട്‌ സ്‌ത്രീപീഡനം നടത്താമെന്നു കണ്ടുപിടിച്ചത്‌?

– പി. ജെ. ജോസഫ്‌

4. കുത്തകമുതലാളിമാരെക്കൊണ്ട്‌ മാർക്‌സിസം നടപ്പാക്കാമെന്നു കണ്ടുപിടിച്ച നേതാവ്‌?

– ബുദ്ധദേവദാസ്‌ ഗുപ്‌ത

5. കളളുകുടിച്ചാൽ വയറ്റിൽ കിടക്കണം എന്ന മഹത്തായ ഉപദേശം നൽകിയതാര്‌?

– പിണറായി

6. അഴിമതി എന്റെ ജന്മാവകാശമാണ്‌ എന്നു പ്രഖ്യാപിച്ചതാര്‌?

– വക്കം പുരുഷോത്തമൻ

7. അഴിമതികൊണ്ട്‌ അരവണ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ച മഹാൻ?

– ജി. സുധാകരൻ

8. മക്കളെ വിദേശത്തയച്ചു പഠിപ്പിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പാമെന്നു കണ്ടുപിടിച്ചത്‌?

– പിണറായി

9. മൂരാച്ചികളുടെ പണത്തിനു മൂരാച്ചിത്തമില്ലെന്നു പറഞ്ഞ സാമൂഹ്യപരിഷ്‌കർത്താവ്‌?

– ഇ.പി. ജയരാജൻ

10. ലയിച്ചാലും മരിക്കും, ലയിച്ചില്ലെങ്കിലും മരിക്കും. എന്നാൽ പിന്നെ ലയിച്ചൂടെ എന്നു ചോദിച്ച ദേശീയ നേതാവ്‌?

– വെളിയം ഭാർഗ്ഗവൻ

11. മൂന്നാം ബദൽ, മൂന്നാം ബദൽ എന്നു നിരന്തരം പറയുന്ന, മൂന്നു സംസ്ഥാനങ്ങളിൽ മാത്രം കാണുന്ന ഒരു പാർട്ടി?

– സി പി ഐ

12. ഏറ്റവും അധികം വിദേശനാണ്യം നേടിത്തരുന്നത്‌?

– എഡിബി

13. ‘എഡിബിയുടെ പണം ഉണ്ടെങ്കിൽ ഭരണം പരമാനന്ദം’ എന്ന ആശയത്തിന്റേ ഉപജ്ഞാതാവ്‌?

– തോമസ്‌ ഐസക്‌

14. കൃഷിനാശം ഉണ്ടായപ്പോൾ കുട്ടനാട്ടിൽ എത്തിയ നേതാക്കളുടെ മനസ്സിലെ വിചാരം എന്തായിരുന്നു?

– കൃഷി! നാശം!!

15. മഴക്കാറു കണ്ടാൽ മയിൽ പീലി വിടർത്തി ആടും. ഉമ്മൻചാണ്ടി എന്തുചെയ്യും?

– കൊയ്‌ത്തു യന്ത്രത്തിൽ കയറും

16. ‘മുൾക്കിരീടമിതെന്തിനു നൽകി?’ എന്നു വി.എസ്‌. അച്യുതാനന്ദൻ ആരെ ഉദ്ദേശിച്ചാണ്‌ പറഞ്ഞത്‌?

– ജി. സുധാകരനെ

17. ആരോഗ്യവകുപ്പു നേരിട്ട്‌ ചിക്കുൻഗുനിയ വിതരണം നടത്തിയ സംസ്ഥാനം?

– കേരളം

18. രണ്ടാം മുണ്ടശ്ശേരി എന്നു സ്വയം പ്രഖ്യാപിച്ച്‌ ആന മണ്ടത്തരങ്ങൾ മാത്രം ചെയ്‌ത നേതാവ്‌?

– എം. എ ബേബി

Generated from archived content: humour1_apr8_08.html Author: harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English