അന്താരാഷ്‌ട്ര വിപണിയിൽ നിന്ന് മനുഷ്യക്കുട്ടികളെ ഇറക്കുമതി ചെയ്യാനാരംഭിച്ച ദിവസം- ഒരു ഏപ്രിൽ ഒന്നാം തീയതി-തങ്ങൾ ഓർഡർ ചെയ്ത കുട്ടിയെ ഏറ്റുവാങ്ങുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഡോ.റീനസും ഭാര്യ ലിറയും. ഇന്റർനെറ്റിലൂടെ ഉറപ്പിച്ച ബിസിനസ്സാണ്. പെൺകുട്ടിയുടെ ഫോട്ടോയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നെറ്റിലൂടെ ലഭിച്ചിരുന്നു. കുട്ടിക്ക് പതിനഞ്ചു വയസ്സുപ്രായം വരും. ക്ലോണിംഗിലൂടെ അതേ പ്രായത്തിൽത്തന്നെ ഉല്പാദിപ്പിച്ചതാണ്. പുതിയ പ്രൊഡക്‌ട്. ജനിതക പ്രശ്‌നങ്ങളില്ല.
ലിറയും റീനസും വിവാഹിതരായപ്പോൾ ഒരു വ്യവസ്ഥയെ ഉണ്ടായിരുന്നുളളൂ. “പ്രസവിക്കാതെ ഒരു കുട്ടിയെ വളർത്തണം.” ഒരു അനാഥക്കുഞ്ഞിനെ ദത്തെടുക്കുവാൻ ആലോചിച്ചെങ്കിലും, ഉപാധികളും നിബന്ധനകളും മൂലം അതു നടക്കാതെ വന്നു. അങ്ങനെയിരിക്കെയാണ് ഇന്റർനെറ്റിൽ ക്ലോണിംഗിലൂടെ ഉല്പാദിപ്പിക്കപ്പെട്ട കുട്ടികളുടെ വിപണനം സംബന്ധിച്ച പരസ്യം വരുന്നത്. വ്യത്യസ്ത പ്രായത്തിലുളള കുട്ടികളെ ഓർഡർ ചെയ്യാം. ഏപ്രിൽ ഒന്നാം തീയതി തന്നെ പ്രത്യേക വിമാനത്തിൽ കുട്ടികളെ എത്തിക്കാമെന്ന് കമ്പനി ഉറപ്പുനൽകി.
മോണിട്ടറിൽ തെളിയുന്ന വാക്കുകൾക്കും ദൃശ്യങ്ങൾക്കുമപ്പുറം ജീവിതത്തോട് ഒരു ആശയവിനിമയവും പുലർത്താത്ത റീനസ് പതിവിനു വിപരീതമായി വളരെയധികം ആഹ്ലാദം പ്രകടിപ്പിക്കുന്നതായി ലിറയ്‌ക്കുതോന്നി. അവൾക്കും വളരെ സന്തോഷമുണ്ട്.
കാറിൽ ഡോക്‌ടറുടെ മുഖത്തെ പ്രസരിപ്പ് നോക്കിയിരിക്കെ അവൾ ഒട്ടൊരു സംശയത്തോടെ ആരാഞ്ഞുഃ
“കുട്ടിക്ക് ഭാഷയുടെ പ്രശ്‌നം വല്ലതും.”
“നീ അവളുടെ ബയോഡാറ്റ കണ്ടില്ലേ. അതിൽ ഭാഷയുടെ കോളം നോക്ക്.”
“ഇംഗ്ലീഷ്” – ഫോമിലെ പ്രിന്റ് നോക്കി ലിറ സമാധാനിച്ചു.
“പ്രൊഡക്‌ടിന്റെ ഉല്പാദനഘട്ടത്തിൽ തന്നെ ഭാഷ മസ്തിഷ്‌ക്കത്തിൽ ഫീഡ് ചെയ്യുന്നു. ഒരിക്കൽപോലും അത് മാറ്റാൻ സാധിക്കുകയില്ല. ഓരോ കസ്‌റ്റമറുടേയും ആവശ്യാനുസരണം അതു ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫ്രെയിമിൽ നിന്ന് വിട്ട് ചിന്തിക്കാനോ വികാരം കൊളളാനോ കുട്ടിക്കു സാധിക്കുകയില്ല. ‘ഇറ്റ്‌സ് എ പ്ലസ് പോയിന്റ്’ – നിഗൂഢമായ ഒരു ചിരി ഡോക്‌ടറിൽ നിന്ന് അടർന്നുവീണു.
വിമാനമിറങ്ങിയ കുട്ടികൾ കമ്പനിയുടെ എംബ്ലം പ്രിന്റ് ചെയ്‌ത വസ്‌ത്രങ്ങൾ അണിഞ്ഞ് കമ്പനിയുടെ റപ്രസന്റേറ്റീവുമാരോടൊപ്പം നടന്നുവരുന്നത് കണ്ടപ്പോൾ ഒരു ക്രിക്കറ്റ് ട്യൂർണമെന്റിന്റെ പ്രതീതിയുണ്ടായി. ടീഷർട്ടിലെ നമ്പർ തെളിഞ്ഞു കണ്ടപ്പോഴാണ് അയാൾ കുട്ടിയെ തിരിച്ചറിഞ്ഞത്. കമ്പനിയുടെ പേപ്പർ റപ്രസന്റേറ്റീവിനെ ഏല്‌പിച്ച് കുട്ടിയെ ഏറ്റുവാങ്ങുമ്പോൾ ശരിക്കും അമ്പരപ്പായിരുന്നു. പ്രകാശം തുളുമ്പുന്ന മുഖവും ശരീരവുമായിരുന്നു കുട്ടിക്ക്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കാൻ വെമ്പുന്ന അവയവങ്ങളും കണ്ണുകളിലും കവിളുകളിലും മുദ്രിതമായ കുസൃതിയും. റപ്രസന്റേറ്റീവ് പരിചയപ്പെടുത്തിയപ്പോൾ അവൾ റീസനിനേയും ലിറയേയും കെട്ടിപ്പുണർന്നു. ആ സമയം അവർക്ക് തീർത്തും അപൂർവ്വമായ ഒരു സുഖാനുഭവമുണ്ടായി. പെൺകുട്ടിയുടെ ശരീരത്തിന്റെ മിനുമിനുപ്പും മാർദ്ദവവും പുതുതായിപ്പിറന്ന ഒരു കുഞ്ഞിന്റേതുപോലെയായിരുന്നു. പെൺകുട്ടി അവരെ ചുംബിച്ചു. കുസൃതി നിറഞ്ഞ കണ്ണുനീട്ടി അവരെ മോഹിപ്പിച്ചു. പെൺകുട്ടിയേയും കൂട്ടി കാറിലേക്കു നടക്കുമ്പോൾ റപ്രസന്റേറ്റീവ് ഒരു നീണ്ട ബോക്സുമായി വന്നു. ശവപ്പെട്ടിയുടെ രൂപമുളള ബോക്സിന് മഞ്ഞനിറമായിരുന്നു.
‘കുട്ടിക്ക് എന്തെങ്കിലും ക്ഷീണം തോന്നുമ്പോൾ ഈ ബോക്സ് തുറന്ന് ഇതിൽ വിശ്രമിക്കാൻ അനുവദിച്ചാൽ മതി… നിമിഷങ്ങൾക്കകം കുട്ടി ഫ്രഷാവും. എന്നാലും കുട്ടിക്ക് കൂടുതൽ സ്‌ട്രെയിൻ കൊടുക്കാതെ നോക്കുക. ഞാൻ പറയുന്നത് താങ്കൾക്ക് മനസ്സിലാവുന്നുണ്ടല്ലോ’- ഒരിളം ചിരിയോടെ റപ്രസന്റേറ്റീവ് പോയി.
കാറിൽ പെൺകുട്ടിയെ എവിടെ ഇരുത്തണമെന്ന പ്രശ്‌നമായിരുന്നു ലിറയെ അലട്ടിയത്. റീനസിനും തനിക്കും ഇടയിലുളള സീറ്റിലോ അതോ തനിക്കുശേഷമുളള സൈഡ് സീറ്റിലോ? മധ്യഭാഗത്തുതന്നെ അവൾക്ക് ഇരിപ്പിടം കൊടുക്കുവാൻ ഒടുവിൽ തീരുമാനിച്ചു. നമ്മൾ ഇരിക്കുന്ന ഇടംപോലും മനസ്സിന്റെ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവ് ആ സമയം അവൾക്കുണ്ടായി. ആ ഒരു പ്രശ്‌നത്തിൽ ആ പെൺകുട്ടിയോടുളള തന്റെ സമീപനം വ്യക്തമാവുന്നുണ്ട്. ഡോക്‌ടർക്കും തനിക്കുമിടയിൽ ഇടംകൊടുക്കുമ്പോൾ ജീവിതത്തിൽ ആകമാനം ആ ഇടം നിലനിൽക്കേണ്ടതുണ്ട്. തീർത്തും നിസ്സാരമായ അക്കാര്യത്തിൽപ്പോലും ആലോചിക്കേണ്ടിവന്ന താൻ സത്യമായും ആ പെൺകുട്ടിയെ സംബന്ധിക്കുന്ന ഒരു ഭയം ഉളളാലെ പേറുന്നുണ്ടെന്നും അവൾക്കു തോന്നി.
മകളെ ആലിംഗനം ചെയ്‌ത നിമിഷത്തിലെ അനുഭവത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഡ്രൈവിംഗിനിടയിലും റീനസ്. ശൈശവത്തിന്റെ മാർദ്ദവവും കൗമാരത്തിന്റെ കുസൃതിയും യൗവനത്തിന്റെ ആവേശവും അതിൽ പ്രകടമായിരുന്നു. പ്രായം എന്ന സംജ്ഞയുടെ മാറ്റിമറിക്കലായിരുന്നു പെൺകുട്ടിയിൽ പ്രകടമായത്. യൗവനത്തിന്റെ ഒരു തിര തന്നെ പൊതിയുമ്പോഴും വാത്സല്യത്തിന്റെ ഒരാവരണം ധരിക്കാനാണ് റീനസ് ശ്രമിച്ചത്.
പെൺകുട്ടി ഏതോ ഒരു ഗാനത്തിൽ രസിച്ച് ഇരിക്കവേ, അവളെ നോക്കി റീനസ് വിസ്‌മയിച്ചു. ‘ഹോ… എന്തൊരു ഫിനിഷിംഗ് ടച്ച്.’
നിശ്ശബ്‌ദരായി നിൽക്കുന്ന ദമ്പതികളെ നോക്കി പെൺകുട്ടി പറഞ്ഞു.
”പപ്പാ… മമ്മാ… നിങ്ങളെന്താ ഒന്നും പറയാത്തത്?. നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷത്തിനാണല്ലോ ഞാൻ വന്നത്. ജീവിതം എത്ര രസകരമാണെന്ന് ഞാൻ കാണിച്ചുതരാം.‘
ആ സമയം ലിറ അവളുടെ കവിളിൽ ഒന്ന് ഉമ്മവച്ചു. ഏറ്റവും പുതിയ കാറിന്റെ ബോഡിയിൽ മുഖം ചേർക്കുന്നതുപോലെ അവൾക്കുതോന്നി.
’മോളേ… ഞങ്ങളെക്കുറിച്ച് നിനക്കെന്തെങ്കിലുമറിയാമോ?“
”പിന്നേ… എന്റെ ബ്രെയിൻ മുഴുവൻ നിങ്ങളുടെ ഡാറ്റയെയുളളൂ. നിങ്ങളുടെ അഭിരുചികൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ.. എല്ലാം..“
പെൺകുട്ടിയുടെ സംസാരത്തിന്റെ താളം ഏകതാനമാണെന്നും സ്വാഭാവികമായ ഏറ്റക്കുറച്ചിലുകളോടെയുളള സംസാരരീതി അവൾക്കന്യമാണെന്നും റീനസിനു മനസ്സിലായി. ആ സമയം അന്യയായ ഒരാളാണവളെന്ന ഒരു തോന്നൽ അയാളിലുണർന്നു. ഈ പെൺകുട്ടി ഒരിക്കലും ജീവിതത്തിന്റെ സ്വാഭാവികതയിലേയ്‌ക്ക് വരില്ലെന്ന ഖേദം അയാളിൽ നിറഞ്ഞു. ഒരു പ്രോഡക്‌ട് മാത്രമാണെന്ന തോന്നൽ അയാൾക്കുണ്ടായി.
അവരുടെ കോളനിയിൽ സ്വീകരണ പരിപാടികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഡോക്‌ടർ പെൺകുട്ടിയുടെ കൈയും പിടിച്ച് പുറത്തിറങ്ങി. സ്വീകരണച്ചടങ്ങിൽ ആശംസകളർപ്പിച്ചുകൊണ്ട് കോ-ഓഡിനേറ്റർ പറഞ്ഞു.
”ഡോക്‌ടറുടെ ജീവിതം സുഗന്ധമുളളതായിരിക്കുന്നു.“
ഡോക്‌ടർ വളരെച്ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞു. ”ലോകം മാറുമ്പോൾ നമുക്കും മാറേണ്ടിവരും. ഞങ്ങളുടെ മകൾ, മാറുന്ന ലോകത്തിന്റെ പ്രതിനിധിയാണ്.“
മകൾ എന്തെങ്കിലും സംസാരിക്കണമെന്ന ആവശ്യം സദസ്സിൽ നിന്നുയർന്നപ്പോൾ അവൾ ഒരു വാക്കുമാത്രം പറഞ്ഞു. ”നന്ദി“.
കോളനിയിലെ ചെറുപ്പക്കാർ ഓരോരുത്തരായി മുന്നോട്ടുവന്ന് പെൺകുട്ടിയുടെ കൈപിടിച്ചുകുലുക്കി. ചിലർ കൈത്തലത്തിൽ മുത്തം കൊടുത്തു. ചിലർ അറിയാത്തഭാവത്തിൽ മാറിടത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചു. ഒട്ടും കൂസാതെ സകലരോടും നന്ദി പറഞ്ഞുകൊണ്ട് ഡോക്‌ടർക്കും ലിറയ്‌ക്കുമൊപ്പം അവൾ കാറിൽ കയറി.
ജീവിതം ഇത്രയുംകാലം ഒഴുകാതെ ഒരിടത്തുതന്നെ തളംകെട്ടി നിൽക്കുകയായിരുന്നുവെന്ന് ഡോക്‌ടർക്കുതോന്നി. തളംകെട്ടി നിൽക്കുന്ന ജീവിതത്തിന്റെ അഴകിയ മണം അകന്നു പോയതുപോലെയും, പ്രകാശമുളള ഒരു രാവിലെ പഴത്തോട്ടങ്ങളുടെ സുഗന്ധം നിറഞ്ഞ കാറ്റ് വീശിയടിക്കുന്നതുപോലെയും അയാൾക്കുതോന്നി.
പെൺകുട്ടിയെ ഭാര്യയ്‌ക്കു വിട്ടുകൊടുത്ത് സ്വകാര്യമുറിയിലെ ഫ്രിഡ്‌ജിൽ നിന്ന് കോഴിക്കുഞ്ഞിന്റെ രൂപമാർന്ന ഗ്ലാസിൽ മദ്യം നിറച്ച് ഐസും ചേർത്ത് അല്പാല്പമായി നുണയുമ്പോൾ നെറ്റിലെ നീലിച്ച ഒരു വെബ്‌സൈറ്റ് അയാളാഗ്രഹിച്ചു. ആ സൈറ്റിൽ ബ്രൗസ് ചെയ്യുമ്പോൾ പെൺകുട്ടി ഉല്ലാസത്തോടെ മുറിയിലേക്കുവന്നു. ആ സമയം അയാളിൽ വല്ലാത്ത ഒരു ജാള്യം പ്രത്യക്ഷപ്പെട്ടു. മോണിട്ടറിൽ നഗ്നരൂപങ്ങൾ കെട്ടിപ്പുണരുകയും ഗ്ലാസിൽ ഐസ്‌കട്ടയും വിസ്‌കിയും ഇണചേരുകയും. നൊടിനേരം കൊണ്ട് പെൺകുട്ടി ജാള്യം തുടച്ചു കളഞ്ഞു.
”കാരി ഓൺ പപ്പാ.. ഒട്ടും പ്രയാസപ്പെടണ്ടാ… മമ്മയ്‌ക്കറിയുന്നതിലുമധികം താങ്കളുടെ വീക്ക്‌നസുകളെല്ലാം എനിക്കറിയാം“
റീനസ് അവളുടെ യൗവനം തുളുമ്പുന്ന ശരീരത്തെ ഒട്ടൊരു ഭയപ്പാടോടെ നോക്കിക്കൊണ്ടിരുന്നു. ”എന്നെ കെട്ടിപ്പുണർന്ന നിമിഷത്തിൽത്തന്നെ പപ്പയുടെ ആസക്തി ഞാനറിഞ്ഞു കഴിഞ്ഞിരുന്നു. താങ്കളെ വേട്ടയാടുന്ന പാപബോധമെല്ലാം കളയുക…എന്നെ ഉപയോഗിക്കുക… ജീവിതത്തിൽ നന്നായി ആഹ്ലാദിക്കുക“. റീനസ് അമ്പരന്നുനിൽക്കേ അവൾ തീർത്തും സ്വാഭാവികമായി വസ്‌ത്രങ്ങളുടെ ബട്ടനുകൾ വിടർത്തി അയാൾക്കരികിലേക്കു നീങ്ങിനിന്നു. മോണിട്ടറിൽ നിന്നുയർന്ന വന്യമായ സംഗീതത്തിൽ അവരിരുവരും ചുവടുവച്ചു. അവളുടെ മുലകൾ റീനസിന്റെ നെഞ്ചിനെ തൊട്ടു. കാലുകളുടേയും ശ്വാസകോശത്തിന്റേയും ചലനങ്ങളിലൂടെ അതീവ തീവ്രമായ സുഖാനുഭവത്തിലേക്ക് അവർ മുന്നേറി. തെല്ലും തളർച്ചയില്ലാതെ മുന്നേറുന്ന അവളിൽ ആസക്തികൾ തല്ലിക്കൊഴിച്ച് അയാൾ കിതച്ചു. തികഞ്ഞ ലാഘവത്തോടെ ഉടയാടകൾ ധരിച്ച് അവൾ മുറിയിൽ നിന്നു പുറത്തു കടന്നു. ആ സമയം കുറ്റബോധത്തിന്റെ നാവ് അയാളെ സ്പർശിച്ചു.
അത്താഴത്തിനിരിക്കുമ്പോൾ, പെൺകുട്ടി ഒരു ഇംഗ്ലീഷ് സോംഗ് പാടിക്കൊണ്ടിരുന്നു. റീനസ് നിശ്ശബ്‌ദനായിരുന്നു. ലിറ ചോദിച്ചുഃ ”എന്താ ഒന്നും സംസാരിക്കാത്തത്? ഈ കുട്ടി എന്തു വിചാരിക്കും? അയാൾ ഒന്നും പറയാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. അയാളുടെ ഉന്മേഷരാഹിത്യം ലിറയെ എന്തുകൊണ്ടോ ബാധിച്ചില്ല. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പെൺകുട്ടിയുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു.
ഉറക്കറയിലേക്കു നടക്കവേ, ലിറ റീനസിനോടു പറഞ്ഞുഃ “സോറി ഡാർലിംഗ് ഇന്ന് നാം വെവ്വേറെ മുറികളിൽ ഉറങ്ങുന്നു. ഞാനും ഇവളും ഒരുമിച്ച് ഒരു മുറിയിൽ. ഗുഡ്‌നൈറ്റ്” അടഞ്ഞ വാതിലിനു മുന്നിൽ റീനസ് ഏകാകതയറിഞ്ഞു.
രാത്രിയിൽ വാതിലടച്ച് മകളോടൊപ്പം കിടന്നപ്പോൾ, തന്റെ ജീവിതത്തിൽ ഇക്കാലമത്രയും നിലനിന്ന ഒരനുഷ്‌ഠാനം ഒരു ദിവസത്തേക്കെങ്കിലും ഒഴിവാക്കാൻ കഴിഞ്ഞതിൽ ആശ്വസിച്ചു. ഈ ശരീരം തന്റേതല്ല, റീനസിന്റെതാണെന്നു തോന്നുന്ന രാത്രികളുടെ ഓർമ്മയിൽ ലിറ നിർന്നിമേഷം നിന്നു. സ്വാതന്ത്ര്യത്തിന്റെ ഒരു ദിവസമാണെന്ന തോന്നലിൽ വളരെ വർഷങ്ങൾക്കുശേഷം ആദ്യമായി സ്വന്തം കൈകളാൽ ഉറക്കറവേഷം അഴിച്ചുമാറ്റി. റീനസിന്റെ കൈകളുടെ വിദഗ്‌ധതയിൽ സ്വയമറിയാതെ അഴിഞ്ഞുപോവുന്ന ഉടയാടകളുടെ ഓർമ്മ അവളിൽ വികാരം പടർത്തി. പെൺകുട്ടി ലിറയുടെ വസ്‌ത്രങ്ങളില്ലാത്ത ശരീരം നോക്കി കുസൃതിയോടെ പുഞ്ചിരിച്ചു. ബ്രേസിയറിന്റെയും പാന്റീസിന്റേയും അടയാളങ്ങൾക്കുളളിലെ വെളുപ്പിന്റെ ആധിക്യം അവൾ കൗതുകത്തോടെ നോക്കിനിന്നു. ലിറയെ അനുകരിച്ച് അവളും ടീഷർട്ടും ഷോർട്‌സും അഴിച്ചുമാറ്റി. പ്രാകൃതമായ ഒരു വികാരത്തിനടിമപ്പെട്ട് വർധിച്ച ശ്വാസോച്ഛാസത്തോടെ ലിറ അവളെ തൊട്ടു.
“നാമിപ്പോൾ നേഴ്‌സറിക്കുട്ടികളാണ്.”
അനന്തരം ലിറയുടെ വിരലുകൾ പെൺകുട്ടിയുടെ ഉടലിലൂടെ ഭ്രാന്തമായി ഇഴഞ്ഞു നടന്നു. പെൺകുട്ടി വിധേയത്വത്തിന്റെ കണ്ണുകളുമായി മന്ദഹസിച്ചുകൊണ്ടു പറഞ്ഞുഃ
“മമ്മയ്‌ക്കൊരിക്കലും ഇഷ്‌ടത്തിനൊത്ത് സ്വന്തം ശരീരത്തെ ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇന്നുമുതൽ മമ്മയ്‌ക്കെന്നെ ഉപയോഗിക്കാമല്ലോ. മമ്മയുടെ സന്തോഷത്തിന് വേണ്ടിയാണല്ലോ ഞാൻ വന്നത്.”
കിതപ്പുകൾക്കൊടുവിൽ ലിറ കിടക്കയിലേക്കു വീണപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ കണ്ണീരിനെ പുറന്തളളി. തുടർന്ന് അവൾ തല ചുമരിനോടു ചേർത്തിടിച്ച് “ദൈവമേ! ഞാൻ…” എന്നിങ്ങനെ പുലമ്പിക്കൊണ്ടിരുന്നു.
ശവപ്പെട്ടിപോലുളള ബോക്‌സ് തുറന്ന് പെൺകുട്ടി അതു പ്രവർത്തിപ്പിക്കാൻ തുടങ്ങി. ബോക്‌സ് ഒരു ഫ്രിഡ്‌ജിനെപ്പോലെ പ്രവർത്തിച്ചു തുടങ്ങി. അതിൽ ഇളം നീലനിറത്തിലുളള ഒരു ബൾബ് പ്രകാശിച്ചു. ആ സമയം, തുറന്ന ബോക്‌സിന്റെ മുകളിലായി ഉറപ്പിച്ച ചുവന്ന ഒരു സ്വിച്ച് ലിറ സ്പർശിക്കാൻ ശ്രമിക്കവേ, പെൺകുട്ടി ഒട്ടൊരു പരിഭ്രമത്തോടെ അവളെ തടഞ്ഞു. “അരുത് നിങ്ങൾക്കെന്നെ മടുത്താൽ മാത്രം ഈ സ്വിച്ച് ഓഫ് ചെയ്യാം.. ആ സമയം ഞാൻ എന്നെന്നേക്കുമായി ഡിം…” വിറയാർന്ന ഒരു ഭയത്തിന്റെ സാന്നിധ്യത്തിൽ സ്തബ്ധയായി നിൽക്കുന്ന ലിറയോട് ഗുഡ്‌നൈറ്റ് പറഞ്ഞ് ബോക്സ് അടച്ച് പെൺകുട്ടി ഉറങ്ങാൻ തുടങ്ങി.
Generated from archived content: story_makal.html Author: haridas_karivelloor
Click this button or press Ctrl+G to toggle between Malayalam and English