തുള്ളികള്‍

പുഷ്പിതഗാത്രിയായ് ഭൂലോകം ലസിക്കുന്നു
പുളകിത നേത്രരായ് ഭൂജാതര്‍ രമിക്കുന്നു
ജളന്മാരുമറിയാതെ ഇവ്വിധം മൊഴിയുന്നു.. ഇമ്പമായ്.. പൊന്‍വസന്തമായ്….
** ** **
വെയിലേറ്റു കൊടും ചൂടില്‍ പാരിടം തിളയ്ക്കുന്നു
മാരുതനതിക്രൂരം പൊടിമേഘം പടര്‍ത്തുന്നു
ഭീദീതമയ്യയ്യോ… ഗ്രീഷ്മം ജ്വലിക്കുന്നു…..
** ** **
ശ്രാവണ പുലരികള്‍ കരാളമഴിക്കുന്നു
പാലാഴിപോലും കലങ്ങി കറുക്കുന്നു
വഴിയേത് പുഴയേത് , അറിയില്ല, കഷ്ടമായ്… കടും വര്‍ഷമായ്…..
** ** **
തളിരില മൃദുദളമുടയാട ചാര്‍ത്തുന്നു
കുയിലിന്‍റെ കളനാദമിടയ്ക്കിടെ മുഴങ്ങുന്നു
അറിഞ്ഞില്ലെയാരും, ശരത്കാലമണഞ്ഞല്ലോ…..
** ** **
പച്ചില ചാര്‍ത്തുകള്‍ സുജലമിറ്റിക്കുന്നു
അതിലാകെ ഭാസ്കരന്‍ പലതായ് തിളങ്ങുന്നു
ആഹാ… ഹേമന്തമെത്തിയതാരാരുമറിഞ്ഞില്ലേ…..
** ** **
പക്വമായ് പഴുത്തില പരലോകം ഗമിക്കുന്നു
ദീനരായ്, അനാച്ഛാദിതമൂര്‍ത്തരായ് പലവൃക്ഷം
എന്തുകൊണ്ടിങ്ങിനെ… ശിശിരം മദിക്കയോ……
** ** **

Generated from archived content: poem3_sep24_14.html Author: hari_vaikom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here