നിഴലുകള്‍…നിറഭേദങ്ങള്‍

കണ്ണാ‍ടി ജനാലയില്‍ നിഴലുകള്‍ ബഹുരൂപികളായി ഉലഞ്ഞുകൊണ്ടിരുന്നു. നിര്‍ജീവമായ നിശ, രണ്ടു യാമങളെ പെറ്റിരുന്നു. ഏകാന്തത തനിക്കു കൂട്ടെന്നറിഞപ്പോള്‍ പെണ്‍കുട്ടി അറിയാതെ ഭയപ്പെട്ടു. യെക്ഷിക്കഥകളും, പ്രേതകതകളും പറഞുതന്നിട്ടുള്ള മുത്തശ്ശി, ഇന്നു അരൂപിയായി നടക്കുകയാണെങ്കിലും, ആ കഥകളിലെ ഭീകരരൂപികള്‍ പെണ്‍കുട്ടിയുടേ മനസ്സില്‍നിന്നും മാഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാത്രികളില്‍, തലമുടി ചിതറിയിട്ട് ചുവപ്പു നാവു നീട്ടി ഗര്‍ഭിണികളെ തേടി അലയുന്ന യക്ഷികള്‍ ഗതികിട്ടാത്ത ആത്മാവുകളാണത്രേ. അവര്‍ക്കു ഗര്‍ഭസ്ഥ ശിശുവിനെയാണു വേണ്ടതു. ഗര്‍ഭിണി അറിയാതെ തന്നെ ഗര്‍ഭത്തെ അവള്‍ ഭക്ഷിക്കുമത്രേ!

പെണ്‍കുട്ടിയുടെ കാല്‍നഖത്തില്‍നിന്നു ഒരു പെരുപ്പു ഉയര്‍ന്നു പൊങ്ങി, തലച്ചൊറിലേക്കു വ്യാപിക്കുകയായിരുന്നു.

പെട്ടെന്നവള്‍ ഒര്‍ത്തു…

ഇന്നു വെള്ളിയാഴ്ചയാണു… താന്‍ ഗര്‍ഭിണിയാണ്..

അവളുടെ കണ്ണുകള്‍ ഭയംകൊണ്ടു തുറിച്ചു…

അവളുടെ ഞരമ്പുകള്‍ ഭയംകൊണ്ടു വലിഞ്ഞുമുറുകി.

ആ പരിഭ്രാന്തിയില്‍ അവള്‍ ജനാലയുടേ നേരേ നൊക്കി..അപ്പൊള്‍..

ജനല്പാളികള്‍ക്കു വെളിയില്‍ ഒരു നിഴല്‍ വളര്‍ന്നു വരുകയായിരുന്നു…അവയ്ക്കു ചിറകുകള്‍ വെച്ചു..അതിനു മുകളീലൂടേ കറുത്തു നീണ്ട തലനാരുകള്‍ പാറിക്കിടന്നു..അതിനു രൂപഭേദം വന്നു…ചുവന്നുതുറിച്ച രണ്ടു കണ്ണുകള്‍…അതിനല്പം താഴേ ചുവന്നുനീണ്ട നാവ്…

“അയ്യൊ..”

ആ ശബ്ദം ജനല്‍ചില്ലുകളില്‍ തട്ടി പ്രതിധ്വനിച്ചു….പെണ്‍കുട്ടി പിന്നോട്ടു മറിഞ്ഞു..

അപ്പൊഴും ജനല്‍ച്ചില്ലില്‍ ഒന്നും അറിയാതെ നിഴലുകള്‍ അനങ്ങിക്കൊണ്ടിരുന്നു…നിരുപദ്രവിയായി..

Generated from archived content: story2_may03_12.html Author: hari_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here