മഴ തോര്‍ന്ന മൗനത്തിലേക്കിറങ്ങി
വിഭിന്ന വഴികളിലൂടെ ഒറ്റയ്ക്ക് പോകുമ്പോള്‍
ഇനിപ്പറയുന്നവ ശ്രദ്ധിക്കേണ്ടതായുണ്ട്..
ജരാനര ബാധിച്ച ഓര്‍മ്മകള്‍
കാല്‍വഴി ചുറ്റിക്കയറുന്നുണ്ടോയെന്ന് കുനിഞ്ഞു നോക്കണം
കലാലയത്തിലെ പഴംദിനങ്ങള്‍ ചിലങ്കയണിഞ്ഞ്
പിന്നില്‍ വന്ന് ചുണ്ണാമ്പ് ചോദിക്കുമോയെന്ന് ഭയന്ന് നടക്കണം..
പൊഴിഞ്ഞുവീണ പ്രണയങ്ങള്‍ ചെറു ചെടികള്‍ക്കിടയില്‍
കണ്ണീര്‍ നനഞ്ഞു ദ്രവിക്കുന്നത്
കണ്ടില്ലെന്നു നടിക്കണം..
ഇലച്ചാര്‍ത്തുകളുടെ
കനത്ത വാചാലതയില്‍ നിന്ന് പുതിയ കെട്ടു കഥകള്‍ മെനെഞ്ഞെടുക്കണം..
വെളുത്ത കരളിനു ചിന്തേരിടുന്ന കാരണങ്ങള്‍ വേറെയും..
ആയതിനാല്‍,
ഒരു കവിക്ക് വിജനമായ കാട്ടുപാത പഥ്യമല്ല!
ച്ഛന്ദസ്സുകള്‍ നുരയുന്ന നഗര വീഥികള്‍ തന്നെ സുഖപ്രദം..
Generated from archived content: poem1_feb7_14.html Author: haneef_kalampara
Click this button or press Ctrl+G to toggle between Malayalam and English