സ്വാതി നക്ഷത്രം പ്രശോഭിക്കുന്നു

നാടിന്റെ പ്രിയ സ്വാതിമോള്‍ പുഞ്ചിരിക്കുന്നു
നാട്ടുകാരുടെ വീട്ടുകാരുടെ രോദനം കേട്ടു നാഥന്‍
നാവനക്കി പലതും ഉരുവിടുന്നു സന്തോഷത്താല്‍
നാഥന്‍ നല്‍കി അരുമയാം മോള്‍ക്ക് പുനര്‍ജന്മം.
കരള്‍ ദാനം ചെയ്തു വാത്സല്യ ഇളയമ്മ റെയ്ന
കണ്ണീരോടെ പ്രാര്‍ത്ഥിച്ചു ത്യാഗത്തിന്‍ വലിയമ്മ
‘ കരളാണവള്‍ എനിക്കെന്നും എന്റെ സ്വാതിമോള്‍’
കരളിന്റെ തുടിപ്പവര്‍ വീണ്ടെടുത്തു നല്‍കി
അലിവു വിളയുന്ന എടക്കാട്ടുവയല്‍ ഗ്രാമപ്രദേശം
അത്യാസന്നഘട്ടത്തില്‍ പുളകിതരായി ഒന്നിക്കുന്നു
അധികാരികള്‍ മതരാഷ്ട്രീയ ഭേദമില്ലാതെ കൈ കോര്‍ക്കുന്നു
അദ്ധ്വാനിക്കുന്നു വിരാമമില്ലാതെ കൈകോര്‍ക്കുന്നു ഒരുമയാല്‍!!
വിദ്യാര്‍ത്ഥികള്‍ സഹപാഠികള്‍ അദ്ധ്യാപകര്‍
വിവേകമതികളായ് അവരെത്തുന്നു ആശുപത്രിയില്‍
വിമുഖത മറന്നവര്‍ വാഴ്ത്തുന്നു സൃഷ്ടാവിനെ
വിരാമമില്ലാതെ പ്രാര്‍ത്ഥിക്കുന്നു മാതാപിതാക്കള്‍!!
ദൈവത്തില്‍ കരസ്പര്‍ശം ഡോക്ടറായ്, നേഴ്സായ്
ദൈനം ദിന ജീവിതത്തില്‍ വീണ്ടും നവ്യമായ്
ദീര്‍ഘായുസു നല്‍കി നാഥന്‍ അനുഗ്രഹിക്കുന്നു!!

Generated from archived content: poem2_july19_12.html Author: hainas.j_pavana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here