1 പ്രണയമെനിക്കുണ്ടായിരുന്നു സഖേ
ഓര്‍മ്മകളിലും മിടിക്കുമായിരുന്നു ഹൃദയം
മരണവുമെന്‍ പടിവാതിലിന്റെ താഴുതിനെ
വകവെക്കാതെ ,ശ്മശാനത്തോളവും
എത്തി നില്‍ക്കുമ്പോഴുമി ഹൃദയം
മിടിക്കുന്നുണ്ടായിരുന്നു അവള്‍ക്കായി .
2 നിന്റെയി കണ്ണിണകളുടെ ലാസ്യമെന്തു പറയേണ്ടു
ഞാന്‍ എന്ത് സമ്മാനമേകും നിനക്കായി
കാട്ടു പുഷ്പങ്ങളായിരുന്നുവെങ്കില്‍
തേടി കൊണ്ട് വരാമായിരുന്നു
തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും
നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കിടും
3 നിന്റെ പുഞ്ചിരിയില്‍
പ്രജ്ഞയറ്റു കിടന്നു
വീണ്ടുമുണരുമ്പോഴായി
നീ മന്ദഹാസം പോഴിക്കുന്നുവോ പ്രണയമേ!
4 വേദനയില്ലാതെ കണ്ണുനീര്‍ പൊഴിയില്ല
സ്നേഹമില്ലാതെ ബന്ധങ്ങളുറക്കുകയില്ല
ഒരു കാര്യമോര്‍ത്തു കൊള്‍കയിനിയും സഖേ
ഹൃദയം കൊടുക്കാതെ ഹൃദയഹാരിത
കിട്ടുകയില്ലല്ലോ ?!
5 കണ്ണു കളിടഞ്ഞു നിന്നിരുന്നു
ആശ കളോരായിരമുണ്ടായിരുന്നു
എന്തെ നിന്‍ ചിരിയെന്നെ
മോഹാലസ്യത്തിലാഴ്ത്തിയത്, പ്രണയമേ !!
Generated from archived content: poem2_june27_12.html Author: gr_kaviyoor