രാവേറെ ചെല്ലവേ ആകാശത്തിലെ ചന്ദ്രന്‍
പുഞ്ചിരി തൂകി എന്നോടായി പറഞ്ഞു
മനുഷ്യന്‍ ഒരു വികാര ജീവിതന്നെ
പ്രശ്നങ്ങള്‍ സ്വയം മെനഞ്ഞുണ്ടാക്കി
ഉറക്കമില്ലാതെ വിഷാദത്തിലകപ്പെട്ടു
ചുറ്റി തിരിയുന്നത് കണ്ടില്ലേ ?
നിനക്കറിയില്ലെ ഞാനെത്ര യുഗങ്ങളായി
കാണുന്നു ഈ കാഴ്ചകളൊക്കെ
എന്റെ കണ്മുന്നിലല്ലോ
മനുവിന്റെ ജനനവും മരണവും
പിന്നെ നിന്നെ പോലെ മദഭ്രമം
ബാധിച്ചവനെന്നോണം നിലാവിലങ്ങിനെ
സ്വപ്നങ്ങളൊക്കെ നെയ്യത് കൂട്ടുന്നത് ?
മനുഷ്യന്റെ സ്വപ്നങ്ങള്‍ ,അതേ
അത് കുമിളകളായി പതഞ്ഞു ഉയര്‍ന്നു
പോങ്ങുന്നുയിന്നു ,നാളെ
അതു ഉടഞ്ഞു തകരുന്നു .
എന്നാലും ,ഈ കുമിളകളുടെ
ഉയര്‍ന്നു ഉടയുന്നതൊക്കെ
മനുഷ്യന്‍ കവിതയാക്കി മാറ്റുന്നുവല്ലോ
ഇത് കണ്ടു എന്റെ അനുരാഗം എന്നോടു
പറയുകയുണ്ടായി ,ദാ നോക്ക് വീണ്ടും
ചന്ദ്രന്‍ ഉദിച്ചുവല്ലോ.
നീ എന്നെ അറിയുന്നുവോ എന്റെ
സ്വപ്നങ്ങളൊക്കെ കുമിളകളാണ്
തെളിനീര്‍ ,അഗ്നി ഇവയെ *
ഞാനറിയില്ലന്നു എന്ന് നീ കരുതുന്നുണ്ടോ
സ്വപ്നങ്ങളൊക്കെ ഞാന്‍ അഗ്നിയില്‍
ഉരുക്കി ഇരുമ്പു തുല്യമാക്കി ദൃടതയുള്ള
നാല് ചുവരുകളുള്ള വീട് ഉയര്‍ത്തും
മനുവല്ല ,ഇന്ന് മനു പുത്രനാണ്
കാല്‍പ്പനികതയുടെ നാവുകള്‍ക്ക് മൂര്‍ച്ചയുണ്ട്
കേവലം വിചാരങ്ങളാളല്ല
സ്വപ്നങ്ങളുടെ കൈകളിലും
മൂര്‍ച്ചയേറിയ വാളുകലുണ്ട്
സ്വര്‍ഗ്ഗാതിപനാം ഉടയ തമ്പുരാനോട്
ഒരു അപേക്ഷ ഉണര്‍ത്തുന്നു ഞാന്‍ ,ഇവര്‍
സ്വപ്നങ്ങളുടെ ഏണിയാലങ്ങു
ആകാശങ്ങളേറി വരുന്നുണ്ട്
തടയുകയിവരെ ,ഈ സ്വപനാടനക്കാര്‍
സ്വര്‍ഗ്ഗലോകം കൈയ്യടക്കാന്‍ വരുന്നുണ്ട് ….
Generated from archived content: poem2_apr17_12.html Author: gr_kaviyoor
Click this button or press Ctrl+G to toggle between Malayalam and English