വളര്‍ച്ചയെത്രത്തോളം

സാക്ഷരതയുടെ സാക്ഷാ തുറന്നു
സ്വന്തം ദൈവത്തിന്റെ നാട്ടുകാരിവരുടെ
ജാതി മത ചിന്തകള്‍ക്കതീതമെന്നു
കരുതിയിരുന്നവരുടെ കല്യാണപത്ര
പരസ്യങ്ങളിലേക്ക് പ്രാതേ
ഞാനറിയാതെ വായിച്ചു പോയി
തല വാചകങ്ങള്‍ ഉച്ചത്തിലായി
‘’വിളക്കിത്തല നായര്‍ സുന്ദരി’‘
‘’ഈഴവ സുന്ദരി ചൊവ്വാ ദോഷം’‘
‘’മണ്ണാന്‍ യുവതി’‘
‘’മുസ്ലീം യുവതി വിധവ’‘
‘’കോടികള്‍ ആസ്തിയുള്ള നായര്‍’‘
‘’ വിശ്വകര്‍മ്മ തട്ടാന്‍ സുന്ദരി’‘
‘’ക്രിസ്ത്യന്‍ വിധവ’‘
‘’ആശാരി സുന്ദരി’‘
‘’ബ്രാഹ്മിണ്‍ സുന്ദരി’‘
‘’ധീവര സുന്ദരി ഡിഗ്രി’‘
പിന്നെ ജാതിയും മതവും വേണ്ടാത്തവര്‍ ആരുമേയില്ല
‘’ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുമീ
മാതൃകാ സ്ഥാനമാണിത്’‘ എന്നതുയെന്നു
ഞാന്‍ മറന്നു പോയല്ലോ
നോക്കണേ നമ്മുടെ വളര്‍ച്ച

Generated from archived content: poem1_oct24_11.html Author: gr_kaviyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here