size=3>ഇഷ്‌ടമല്ലന്നുണ്ടോ
ഹേ എൻ മലനാടെ
ഞാനും മലയാളിയാണ് എങ്കിലും
നിൻ മണ്ണിൽ പിറന്നവൻ
ഒരു നേരത്തിന് അപ്പുറത്തു
അരവയർ നിറവയറാക്കുവാൻ
അന്യ നാട്ടിലേക്കു പോയി വരുമ്പോൾ
കേൾക്കും എൻ കൂടെപിറന്നവർ
തിരികെ എന്നു പോകുന്നു എന്ന്
എന്തെ തിരികെ വരുന്നത്
നിനക്കും ഇഷ്‌ടമല്ലന്നുണ്ടോ.
size=3>മലയാളി
വാളയാറിൻ വാതിൽ കടന്നാൽ
വാതു വെക്കുന്നിവർ
വിരുതരായി മാറുയിന്നിവർ
വിപ്ലവത്തിന് വിത്ത് വിതച്ചു കൊയ്യ്‌തെന്നു
വീമ്പു പറയുന്നിവർ
വയറ്റിപ്പിഴപ്പിന്
വിയർപ്പിറ്റിച്ച്
വിഴുപ്പു എടുക്കുവാനും മടിയില്ലാത്തവർ
വിതുമ്പിടുന്നു അന്യനാട്ടിൽ ചെന്നാൽ
വയറ് മുറുക്കി ഉടുത്തിട്ട് നടക്കുന്നിവർ
വായാടികളായിമാറുന്നു
വാളയാറിന് വാതിൽ കടന്നാൽ
എവരല്ലോ മലയാളത്തെ
ലാളിക്കും മലയാളികൾ
ഇനിമേൽ ചോദിക്ക
ില്ലാരും
എന്തുണ്ട് എന്നുചോദിക്കിൽ
ഒരു രാത്രി കഴിഞ്ഞു പകലായ്
എന്ത് ചെയ്യണം എന്ന് ചോദിക്കുകിൽ
അടുത്ത പ്രാതലിനുള്ള വകതേടണം
എന്ത് പറയണം എന്ന് ചോദിക്കുകിൽ
പരിവേദനകളും പരദൂഷണവും
എന്ത് നേടണം എന്ന് ചോദിക്കുകിൽ
അന്യന്റെ പണവും പെണ്ണും
എന്ത് ഉണ്ട് എന്ന് ചോദിക്കുയില്ലിനിമേൽ
ഇങ്ങിനെ ഉത്തരം നല്‌കിടുകിൽ
എന്റെ
അവസ്‌ഥത
കഴിച്ചു എന്ന് ചോദിക്കുകിൽ
കഴിച്ചു എപ്പോൾ എന്ന് ചോദിക്കുകിൽ
പത്തൻപതു വർഷമായി
ഇത്രനാൾ എങ്ങിനെ കഴിഞ്ഞു എന്ന് അല്ല
കണ്ടില്ലേ എന്റെ കോലം
അതെ
കഴിച്ചത് മറ്റൊന്നുമല്ല
കല്യാണം പിന്നെ
വച്ച് നീട്ടിയതെന്തും
കഴിച്ചു ഇപ്പോൾ
എന്റെ അവസ്‌ഥത മനസ്സിലായികാണുമല്ലോ.
Generated from archived content: poem1_feb19_10.html Author: gr_kaviyoor